നിമിഷ സജയന്, തമിഴ് നടന് കരുണാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്കാര ജേതാവ് സജീവ് പാഴൂര്‍ ഒരുക്കുന്ന പാന്‍ ഇന്ത്യന്‍ തമിഴ് ചിത്രം ‘എന്ന വിലൈ’യുടെ ട്രെയ്ലര് പുറത്ത്. സെപ്റ്റംബര്‍ 17 ന് ആഗോള റിലീസായി എത്തുന്ന ചിത്രം എത്തും. രാമേശ്വരത്തിന്റെ പശ്ചാത്തലത്തില്‍ വികസിക്കുന്ന കഥയാണ് ‘എന്ന വിലൈ’ പറയുന്നത്. വൈ ജി മഹേന്ദ്രന്, പൂര്‍ണ്ണിമ ഭാഗ്യരാജ്, മൊട്ട രാജേന്ദ്രന്, വിജയലക്ഷ്മി, ഷാഷ, പ്രവീണ, കമലേഷ്, ഗോലി സോഡ പാണ്ഡി, ജെ. എസ്. കവി, മോഹന്‍ റാം, നിഴല്ഗല് രവി, പ്രവീണ, വിവിയാന, ചേതന്‍ കുമാര്‍, കവിതാലയ കൃഷ്ണ, ടിഎസ്ആര്‍ ശ്രീനിവാസ്, ലോള്ളൂ സഭ, സ്വാമിനാഥന്, കൊട്ടച്ചി, ദീപ ശങ്കര്‍, ചിത്ത ദര്ശന്, കവി നക്കലിറ്റീസ്, കെ പി വൈ കോദണ്ഡം, പശുപതി രാജ്, സൂപ്പര്‍ ഗുഡ് സുബ്രമണി എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.
