എ.ഡി. ഏഴാം ശതകത്തില്‍, ഹര്‍ഷന്റെ രാജസദസ്സിലെ അംഗമായിരുന്ന ബാണഭട്ടന്‍ രചിച്ച സംസ്‌കൃത ഗദ്യകാവ്യമായ ‘കാദംബരി’, ഭാരതീയസാഹിത്യത്തിലെ ഗദ്യകഥാഖ്യാന സമ്പ്രദായത്തെ പ്രതിനിധാനം ചെയ്യുന്നു. രാജവംശജരായിട്ടും രാഗബദ്ധരായതിനാല്‍ തീക്ഷ്ണ പരീക്ഷണങ്ങളെ നേരിടേണ്ടിവന്ന ‘കാദംബരി ചന്ദ്രാപീഡ’ന്മാരുടെ വികാരതീവ്രമായ ജീവിതത്തിന്റെ ഉദാത്ത ചിത്രീകരണമാണിത്. നാടകീയമായ ആഖ്യാനരീതി, വേണ്ടത്ര കല്പനാഭംഗി, സംവിധാനഭദ്രത, സര്‍വോപരിനിര്‍മല പ്രേമത്തിന്റെ നിസ്തുലമായ അവതരണംകൊണ്ട് ഈ കൃതി മനുഷ്യകഥാനുഗായിയും കാലാതിശായിയുമായിരിക്കുന്നു. ‘കാദംബരി’. ബാണഭട്ടന്‍. പുനരാഖ്യാനം – കെ.സി പിള്ള. ഡിസി ബുക്‌സ്. വില 133 രൂപ.
