w 412h 232croprect 2x0x1596x898imgid 01kz8emf7kprh0fhavmjatg6qwimgname supreme court student protest delhi cji warning powerful government police action neet cjp 1785916439795

ബ്രിക്സ് ഉച്ചകോടി നടക്കാനിരിക്കെ സെപ്റ്റംബർ അഞ്ചിന് രാജ്യ തലസ്ഥാനത്ത് സി ജെ പി പ്രതിഷേധം പ്രഖ്യാപിച്ചതിന്‍റെ പശ്ചാത്തലത്തിൽ കേസുകൾ തീർപ്പാക്കാൻ നിർണ്ണായക നീക്കവുമായി കേന്ദ്ര സർക്കാർ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയിൽ കലാശിച്ച ജന്തർ മന്തിറിലെ വിദ്യാർഥി പ്രതിഷേധങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളിൽ കേന്ദ്രം പുതിയ ഹർജി സമർപ്പിച്ചു. സുപ്രീം കോടതി പ്രത്യേക അധികാരം ഉപയോഗിച്ച് ഈ കേസുകളെല്ലാം നേരിട്ട് റദ്ദാക്കണമെന്ന ആവശ്യമാണ് കേന്ദ്രം മുന്നോട്ട് വച്ചിരിക്കുന്നത്. സെപ്റ്റംബർ അഞ്ചിന് നടക്കാനിരിക്കുന്ന സി ജെ പി മാർച്ച് വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഇടപെടാൻ നേരത്തെ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്‍റെ പുതിയ നീക്കം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *