ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി ഇന്ത്യൻ സമൂഹത്തോടൊപ്പം രക്ഷാബന്ധൻ ആഘോഷിച്ചു. മുതിർന്ന പൗരന്മാർക്കായുള്ള കമ്മ്യൂണിറ്റി സെന്ററായ ഇന്ത്യാഹോമിലാണ് സൊഹ്റാൻ മംദാനി രക്ഷാബന്ധൻ ആഘോഷത്തിൽ പങ്കെടുത്തത്. ഇന്ത്യക്കാരിയായ സ്ത്രീ സൊഹ്റാൻ മംദാനിക്ക് രാഖി കെട്ടിക്കൊടുക്കുന്നതിന്റെ ചിത്രവും അദ്ദേഹം സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു. ഒരു നൂൽ കൊണ്ട് പരസ്പരം പിന്തുണയ്ക്കാനും സംരക്ഷിക്കാനും ഒപ്പംനിൽക്കാനുമുള്ള ശക്തമായ വാഗ്ദാനത്തിന്റെ പ്രതീകമാണ് രക്ഷാബന്ധനെന്നും അദ്ദേഹത്തിന്റെ കുറിപ്പിലുണ്ട്.
രക്ഷാബന്ധൻ ആഘോഷങ്ങളിൽ പങ്കെടുത്ത് ന്യൂയോർക്ക് മേയർ
