w 412h 232croprect 2x0x1596x898imgid 01m0vpbbppkxxafm437m619pc8imgname allahabad high court hijab verdict 1787635805910

ഹിജാബ് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ലെന്ന് അലഹബാദ് ഹൈക്കോടതി. സ്കൂൾ യൂണിഫോമിനൊപ്പം ഹിജാബ് അനുവദിക്കണമെന്ന വിദ്യാർഥിനിയുടെ ഹർജി തള്ളിയാണ് കോടതിയുടെ നിരീക്ഷണം. ഏകീകൃത യൂണിഫോം നിർബന്ധമെന്നും കോടതി വ്യക്തമാക്കി.മതപരമായ ഇഷ്ടത്തിന്റെ പേരിൽ യൂണിഫോം മാറ്റാൻ അവകാശമില്ല. ഹിജാബ് അനിവാര്യ മതാചാരമാണെന്ന് തെളിയിക്കുന്ന മതിയായ തെളിവില്ലെന്നും കോടതി വിശദമാക്കി. പ്രയാഗ്‌രാജിലെ സ്വകാര്യ സ്‌കൂളിൽ പതിനൊന്നാം ക്ലാസിലേക്ക് പ്രവേശനം തേടിയ വിദ്യാർത്ഥിനിയാണ് അമ്മ മുഖേന കോടതിയെ സമീപിച്ചത്. ആറാം ക്ലാസ് മുതൽ താൻ ഹിജാബ് ധരിച്ചാണ് സ്‌കൂളിൽ വന്നിരുന്നതെന്നും, യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കുന്നത് തുടരാൻ അനുവാദം നൽകണമെന്നും വിദ്യാർത്ഥിനി ആവശ്യപ്പെട്ടു. എന്നാൽ സ്‌കൂൾ മാനേജ്‌മെന്റ് ഇതിന് അനുമതി നൽകിയിരുന്നില്ല.ജസ്റ്റിസ് ജെ.ജെ. മുനീർ, ജസ്റ്റിസ് ഇന്ദ്രജീത് ശുക്ല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *