കണ്ണൂരിലെ പാലത്തായി പീഡനക്കേസിൽ യുഡിഎഫ് സർക്കാരിനെ കടന്നാക്രമിച്ച് ഇകെ സമസ്ത വിഭാഗത്തിന്റെ മുഖപത്രമായ ‘സുപ്രഭാതം’. പാലത്തായി കേസിൽ പ്രതിയായ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ച കോടതി വിധി സംസ്ഥാന സർക്കാരും പ്രോസിക്യൂഷനും ചോദിച്ചുവാങ്ങിയ പരാജയമാണെന്നാണ് സുപ്രഭാതത്തിന്റെ മുഖപ്രസംഗം.
തസ്തിക നിലനിര്‍ത്താന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാട്ടി എയ്ഡഡ് സ്കൂളുകള്‍. കണ്ണൂര്‍ ജില്ലയിലെ 16 സ്കൂളുകളില്‍ തട്ടിപ്പ് നടന്നതായാണ് വിജിലന്‍സിന്‍റെ കണ്ടെത്തല്‍. ഇതോടെ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സ് സര്‍ക്കാരിന്‍റെ അനുമതി തേടിയിട്ടുണ്ട്. ക്ലാസ് ടീച്ചര്‍മാരും പ്രധാനാധ്യാപകരും കേസില്‍ പ്രതികളാകും.
വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദം ശക്തിപ്പെട്ടതിനാൽ സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത. ഇന്ന് ഏട്ട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. കാസർഗോഡ്, കണ്ണൂർ, തൃശ്ശൂർ, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലേർട്ട്.
ലക്ഷദ്വീപിൽ പെട്രോളിംഗ് ഡ്യൂട്ടിക്കിടെ ബോട്ട് മറിഞ്ഞ് രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ കാണാതായിട്ട് 14 ദിവസം. ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള തെരച്ചിൽ വൈകുന്നതിലെ നിരാശയിൽ കാണാതായവരുടെ കുടുംബം.ഹിദായത്തുള്ള, നബീൽ എന്നീ പൊലീസ് ഉദ്യോഗസ്ഥരെയാണ് കാണാതായത്.
സംസ്ഥാനത്ത് ജനസംഖ്യാനുപാതികമായി എല്ലാ ജില്ലകളെയും പുനക്രമീകരിക്കണമെന്ന ആവശ്യവുമായി മുസ്ലീം ലീഗ്. മലപ്പുറം വലിയ വിവേചനം നേരിടുന്നെന്ന് പി എം എ സലാം പറഞ്ഞു. മലപ്പുറം മാത്രമല്ല, ജനസംഖ്യ കൂടുതലുള്ള എല്ലാ ജില്ലകളെയും വിഭജിക്കണം. ജനസംഖ്യ പരിഗണിക്കുകയാണെങ്കിൽ മലപ്പുറത്തെ മൂന്ന് ജില്ലയാക്കേണ്ട സ്ഥിതിയാണെന്നും പിഎംഎ സലാം പറഞ്ഞു
കാപ്പ നിയമപ്രകാരം നാടുകടത്തിയ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ ഉപാധികള്‍ ലംഘിച്ചതിനെ തുടര്‍ന്ന് പോലീസ് പിടികൂടി. കോഴിക്കോട് അരക്കിണര്‍ മാത്തോട്ടം സ്വദേശി അന്‍സാറി(36) നെയാണ് കാപ്പാ നിയമം ലംഘിച്ചതിനെ തുടര്‍ന്ന് ബേപ്പൂര്‍ പോലീസ് പിടികൂടിയത്.
ഓണക്കാലത്തെ മദ്യവില്‍പ്പനയില്‍ വൻ വർധന. കഴിഞ്ഞ ആറ് ദിവസത്തെ മാത്രം ബെവ്കോയിലെ വില്‍പ്പന 512.11 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇത് 460.80 കോടി രൂപ ആയിരുന്നു. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 52 കോടിക്ക് അടുത്ത് വർധനയാണ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ഉണ്ടായത്. ഇന്നും ഉത്രാട ദിനത്തിലും വില്‍പ്പന ഇനിയും കൂടുമെന്നാണ് ബെവ്കോയുടെ കണക്കുകൂട്ടല്‍.
പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ നിലപാട് കടുപ്പിക്കാൻ സി പി ഐ. ഘടകക്ഷികളെ ഉൾക്കൊള്ളാൻ പിണറായി വിജയൻ തയ്യാറാകണമെന്ന് സി പി ഐ ജനറൽ സെക്രട്ടറി ഡി രാജ തുറന്നടിച്ചു.
മുഖ്യമന്ത്രിയുടെ മകൾക്കെതിരായ വിവാദങ്ങൾക്കിടെ, ജനങ്ങളാണ് പ്രസ്ഥാനത്തിന്റെ യജമാനന്മാരെന്ന് ഓർമ്മിപ്പിച്ച് വി.എസ്. അച്യുതാനന്ദന്റെ മകൻ അരുൺ കുമാർ ഫേസ്ബുക്കിൽ കുറിപ്പെഴുതി. കുപ്രചാരണങ്ങളെ ചെറുക്കുമ്പോഴും സാധാരണക്കാരുടെ വിശ്വാസ്യതയ്ക്ക് പോറലേൽക്കാതിരിക്കാൻ ജാഗ്രത വേണമെന്നും, തെറ്റുകൾ തിരുത്തി സുതാര്യമായി മുന്നോട്ട് പോകണമെന്നും കുറിപ്പിൽ പറയുന്നു.
ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ക്ഷേമനിധി ബോർഡ് വഴി പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപയാണ് അനുവദിച്ചത്. പെൻഷൻ ഒരു മാസവും മുടങ്ങാതെ കൊടുക്കണമെന്ന യുഡിഎഫ് സർക്കാർ നയത്തിന്റെ ഭാഗമായാണിത്.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ കൂടി ജാമ്യം. കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിലാണ് അർജുൻ ആയങ്കി ജാമ്യം ലഭിച്ചത്. കോതമംഗലം മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
കണ്ണൂർ പിലാത്തറ മണ്ടൂരിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ടാങ്കർ ലോറിയിടിച്ച് കയറി. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. അപകടത്തിൽ രണ്ട് പേർ മരണപ്പെട്ടു.
യുക്രൈനിൽ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി അഖിൽ ജോയലിന്റെ മൃതദേഹം ഒരു മാസത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ വീട്ടിലെത്തിച്ചു. ജൂലൈ 19 ന് ഒഡേസ തീരത്ത് വെച്ച് റഷ്യൻ ആക്രമണത്തിലാണ് അഖിൽ കൊല്ലപ്പെട്ടത്.
ശ്രീനഗറിലെ അതിസുരക്ഷാ സെൻട്രൽ ജയിലിൽ നിന്ന് പോക്‌സോ (POCSO) കേസ് പ്രതികളായ രണ്ട് വിചാരണത്തടവുകാർ ചാടിപ്പോയി. വലിയ സുരക്ഷാവീഴ്ചയെത്തുടർന്ന് ജമ്മു കശ്മീർ പോലീസ് പ്രതികൾക്കായി വ്യാപക തിരച്ചിൽ ആരംഭിക്കുകയും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു.
കേന്ദ്ര സർക്കാരിനെതിരെ സമരം കടുപ്പിക്കാൻ സിജെപി. ജന്തർമന്തർ സമരത്തിൽ സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കണമെന്നാവശ്യപ്പെട്ടുള്ള തുടർപ്രക്ഷോഭത്തിൻ്റെ കാര്യത്തിൽ ഇന്ന് ചേരുന്ന യോഗത്തിൽ തീരുമാനമാകും. വന്ദേമാതരം വിവാദത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ സർക്കാർ സ്കൂളുകളുടെ ശോചനീയാവസ്ഥ ചർച്ച ചെയ്യാൻ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചു കൂട്ടണമെന്ന് സിജെപി ആവശ്യപ്പെട്ടു.
ഛത്തീസ്ഗഢിലെ ഇന്ദിരാഗാന്ധി കാർഷിക സർവകലാശാലയിൽ(ഇന്ദിരാഗാന്ധി കൃഷി വിശ്വവിദ്യാലയ) കൂടുതൽ ചോദ്യപേപ്പറുകൾ ചോർന്നതായി കണ്ടെത്തൽ. ബി.എസ്.സി അഗ്രികൾച്ചർ ഒന്നാംവർഷ ‘പ്ലാന്റ് പാത്തോളജി’ പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോർന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ചോദ്യപേപ്പർ ചോർന്നതായി സ്ഥിരീകരിച്ചത്.
തമിഴ്നാട്ടിലെ വിവാദമായ പരന്തൂർ വിമാനത്താവള പദ്ധതിയിൽ വാക്ക് പാലിച്ച് മുഖ്യമന്ത്രി വിജയ്. പരന്തൂർ വിമാനത്താവള പദ്ധതി സർക്കാർ ഉപേക്ഷിച്ചതായി അദ്ദേഹം ഔദ്യോഗികമായി അറിയിച്ചു. വിഷയത്തിൽ സമരംചെയ്യുന്ന കർഷകർക്കൊപ്പമാണ് താനെന്നും തമിഴ്നാട് മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര മന്ത്രിമാരുടെ ഔദ്യോഗിക വസതികൾ മോടിപിടിപ്പിക്കുന്നതിനും അറ്റകുറ്റപ്പണികൾക്കുമായി കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിച്ചത് 92 കോടി രൂപ. വിവരാവകാശ നിയമപ്രകാരം ലഭിച്ചതെന്ന് അവകാശപ്പെടുന്ന രേഖകൾ ഉദ്ധരിച്ച് സിജെപിയാണ് ഈ കണക്കുകൾ പുറത്തുവിട്ടത്.
ബംഗ്ലാദേശിലെ രംഗ്പുർ നഗരത്തിലെ വീട്ടിൽ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അക്രമികളുടെ ക്രൂരത സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. ലഹരി ചോദ്യം ചെയ്തതിനുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് കണ്ടെത്തൽ. ക്രൂരമായി കൊലപ്പെത്തിയ ശേഷം പ്രതികൾ അതേ വീട്ടിൽ രാത്രി കഴിച്ചുകൂട്ടിയെന്നും ഭക്ഷണം കഴിച്ചെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
തമിഴ്നാട്ടിൽ കൂടുതൽ ക്ഷേമപ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി സി ജോസഫ് വിജയ്. സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതി കൂടുതൽ ബസുകളിലേക്ക് വിപുലീകരിച്ചു. ഗാന്ധിജയന്തി ദിനം മുതൽ നഗരങ്ങളിലും മെട്രോപ്പോലീത്തൻ പ്രദേശങ്ങളിലും ഡീലക്സ്, ലിമിറ്റഡ് സ്റ്റോപ്പ്, എക്സ്പ്രസ് ബസുകളിലും സൗജന്യ യാത്ര അനുവദിച്ചതായി വിജയ് നിയമസഭയിൽ പ്രഖ്യാപിച്ചു
രാജ്യത്ത് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന എച്ച്1എൻ1 കേസുകൾക്കു പിന്നിൽ പുതിയ വകഭേദമല്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ഐ.സി.എം.ആർ. 2025 മുതൽ തന്നെ ഇവ പ്രചാരത്തിലുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
മഹാരാഷ്ട്രയിലെ അമരാവതി ജില്ലാ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് നവജാതശിശുക്കൾ മരിച്ചു. ഇന്ന് പുലർച്ചെ 3:30-തോടെയാണ് അപകടമുണ്ടായത്. ആശുപത്രിയുടെ മൂന്നാം നിലയിലുള്ള സ്പെഷ്യൽ ന്യൂബോൺ കെയർ യൂണിറ്റിൽ (SNCU) വെന്റിലേറ്റർ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്
ഉപഗ്രഹ വിക്ഷേപണത്തിനായുള്ള റോക്കറ്റ് നിർമാണം പൂർണമായും സ്വകാര്യമേഖലയ്ക്ക് കൈമാറാൻ ഐ.എസ്.ആർ.ഒ. തീരുമാനം. എസ്.എസ്.എൽ.വി., പി.എസ്.എൽ.വി., എൽ.വി.എം. -മൂന്ന് റോക്കറ്റുകളുടെ സാങ്കേതികവിദ്യയാണ് സ്വകാര്യകമ്പനികൾക്ക് കൈമാറുക. ഇതിനുള്ള നടപടി തുടങ്ങിയതായി ഐ.എസ്.ആർ.ഒ.യുടെ വാണിജ്യവിഭാഗമായ ഇൻസ്‌പെയ്സ് ചെയർമാൻ.ഡോ. പവൻകുമാർ ഗോയങ്കെയാണ് വ്യക്തമാക്കിയത്.
അമേരിക്ക-ഇറാൻ ചർച്ചകൾ പുനരാരംഭിക്കാൻ ലക്ഷ്യമിട്ട് പാകിസ്ഥാൻ സൈനിക മേധാവി അസീം മുനീർ തിങ്കളാഴ്ച ഇറാനിലെത്തും. ഇറാനുമായി ചർച്ച നടത്താനാണ് അസീം മുനീർ എത്തുന്നത്. ചർച്ചയിൽ നിർണായക സന്ദേശങ്ങൾ കൈമാറുമെന്നാണ് റിപ്പോർട്ട്.
ചണ്ഡീഗഢിൽ ഭീകരാക്രമണ നീക്കം പൊളിച്ച് പൊലീസ്. മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് ഐഇഡിയെന്ന് സംശയിക്കുന്ന വസ്തുവും അഞ്ച് കിലോ ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റണേറ്ററും പിടികൂടി. ഒരു പിസ്റ്റളും അഞ്ച് വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ട്.
ജപ്പാനെ ആശങ്കയിലാഴ്ത്തി മണിക്കൂറുകൾക്കിടെ രണ്ട് ശക്തമായ ഭൂചലനങ്ങൾ. ടോക്കിയോ നഗരത്തിൽ 40-ൽ അധികം പേർക്ക് പരിക്കേൽക്കാൻ ഇടയാക്കിയ ഭൂചലനത്തിന് പിന്നാലെയാണ് വടക്കൻ ദ്വീപായ ഹൊക്കൈഡോയിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഹൊക്കൈഡോയിൽ ഉണ്ടായത്.
അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിലെ അശാന്തിക്ക് പരിഹാരം കാണാൻ മേഖലയിൽ പുതിയ സൈനിക സഖ്യം രൂപീകരിക്കാനുള്ള നീക്കം ശക്തം. ഇറാൻ – ഇറാഖ് – സൗദി അറേബ്യ സംയുക്ത സുരക്ഷ കൗൺസിലിനുള്ള നീക്കമാണ് നടക്കുന്നത്.
മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ കാസ്‌ട്രോയ്ക്ക് ദാരുണാന്ത്യം. ശനിയാഴ്ച പോർച്ചുഗലിൽ നടന്ന പ്രീ സീസണ് സൗഹൃദ മത്സരത്തിനിടെയാണ് കെവിൻ കുഴഞ്ഞുവീണത്. ഡിഫ്രിബിലേറ്റർ ഉപയോഗിച്ച് മെഡിക്കൽ സംഘം ജീവൻ വീണ്ടെടുക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
