ഓണത്തിരക്കിനിടെ മോഷണവും സ്ത്രീകളെ ശല്യം ചെയ്യലും തടയാൻ തിരുവനന്തപുരത്ത് ‘തുമ്പികൾ’ എന്ന പേരിൽ 50 അംഗ ഷാഡോ പോലീസ് സംഘത്തെ വിന്യസിച്ചു. അതോടൊപ്പം, ഓണാഘോഷം ലഹരിമുക്തവും സമാധാനപരവുമാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മന്ത്രി കെ മുരളീധരൻ അഭ്യർത്ഥിച്ചു.
വഖഫ് നിയമ ഭേദഗതി വിഷയത്തിലടക്കം യു ഡി എഫ് സർക്കാരിന്റെ നിലപാടുകൾക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ‘വഖഫ് നിയമവും യു ഡി എഫ് കീഴടങ്ങലും’ എന്ന പേരിൽ മലപ്പുറത്ത് സി പി എം സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത പിണറായി, വന്ദേമാതരം ആലാപന വിഷയമടക്കം ചൂണ്ടിക്കാട്ടിയാണ് വിമർശനം അഴിച്ചുവിട്ടത്.
മലപ്പുറത്ത് സിപിഎം സംഘടിപ്പിച്ച വഖഫ് സെമിനാറിൽ സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം പങ്കെടുത്തു. ഷോൺ ജോർജിന്റെ അപ്പീലിനെ സർക്കാർ പിന്തുണച്ചതടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം സർക്കാരിനെയും യുഡിഎഫിനെയും രൂക്ഷമായി വിമർശിച്ചു.
മില്‍മ തിരുവനന്തപുരം യൂണിയന് നാല് പുതിയ ഉല്പന്നങ്ങള് വിപണിയിലിറക്കി. പനീര്‍ പോപ്സ്-ചെട്ടിനാട്, പനീര്‍ പോപ്സ്-പെരി പെരി, സ്വീറ്റന്‍ഡ് യോഗര്‍ട്ട്, ബ്ലൂബറി യോഗര്‍ട്ട് എന്നിവയാണ് പുതിയതായി എത്തിയത്. ഉല്പന്ന വൈവിധ്യവല്‍കരണത്തിലൂടെ വിപണന ശൃംഖല ശക്തിപ്പെടുത്തുകയാണ് ഇതിലൂടെ മില്‍മ ലക്ഷ്യമിടുന്നത്.
രാജ്യത്തെ മികച്ച 100 ജില്ലാ പൊലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആര് ആനന്ദ് ഐപിഎസും. ഫെയിം ഇന്ത്യ-ഏഷ്യ പോസ്റ്റാണ് രാജ്യത്തെ ഏറ്റവും മികച്ച 100 ജില്ലാ പൊലീസ് മേധാവിമാരെ കണ്ടെത്തുന്നതിനായുള്ള ബൃഹത് പദ്ധതി സംഘടിപ്പിച്ചത്.
സംസ്ഥാന സർക്കാർ പ്രവാസി ക്ഷേമനിധി പെൻഷനായി 32 കോടിയും, വിരമിച്ച അങ്കണവാടി ജീവനക്കാർക്ക് 34 കോടി രൂപയും അനുവദിച്ചു. ഓണത്തിന് മുന്നോടിയായി കുടിശ്ശിക ഉൾപ്പെടെയുള്ള പെൻഷൻ തുക ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തും.
ടെക്സ്റ്റൈൽ, സ്പിന്നിംഗ് മിൽ തൊഴിലാളികൾക്ക് ഇടക്കാലാശ്വാസം. പ്രതിമാസം 1750 രൂപ ഇടക്കാലാശ്വാസം അനുവദിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. വേതന കരാർ പൂർത്തിയായ മില്ലുകളിലെ തൊഴിലാളികൾക്ക് ഉടൻ തുക ലഭ്യമാക്കും.
ഗതാഗതക്കുരുക്ക് മൂലം താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി ട്രാഫിക് പൊലീസ്. ചുരത്തിൽ എവിടെയും വാഹന പാർക്കിംങ്ങ് അനുവദിക്കില്ല, ചുരം റോഡിൽ കൂട്ടം കൂടാൻ അനുവധിക്കില്ല, ഗതാഗതം തടസ്സപ്പെടുത്തുന്ന വാഹനങ്ങൾക്കെതിരെയും നടപടി സ്വീകരിക്കുമെന്നും ട്രാഫിക് പൊലീസ് അറിയിച്ചു.
മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കുന്ന കാര്യം സർക്കാരിൻ്റെ പരിഗണനയിലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ജില്ലാ രൂപീകരണത്തെക്കുറിച്ച് പഠിക്കാൻ ഡീ ലിമിറ്റേഷൻ കമ്മീഷൻെ ഉടൻ തന്നെ സർക്കാർ നിയോഗിക്കുമെന്നും മൂവാറ്റുപുഴയിൽ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിമുറിക്കുന്നതിനെതിരെ യുഡിഎഫ് നടത്തുന്ന പ്രതിഷേധത്തിൽ പ്രതികരണവുമായി ജോൺ ബ്രിട്ടാസ് എംപി. പ്രതിഷേധിക്കേണ്ടത് ദില്ലിയിലെ റെയിൽവേ മന്ത്രാലയത്തിന് മുന്നിലാണെന്നും കേരള സർക്കാർ മുൻകൈയെടുത്ത് സംയുക്തമായി പ്രതിഷേധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പിന് ശേഷം അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി മുഹമ്മദ് റിയാസിനെയുമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ബിജെപിയുടെ രാഷ്ട്രീയ ഉപകരണമായി ഇഡി മാറിയെന്നും 95 ശതമാനം കേസുകളും പ്രതിപക്ഷത്തിനെതിരെയാണെന്നും അദ്ദേഹം ആരോപിച്ചു.
മാസപ്പടി കേസിലെ കോഴിക്കോട്ടെ ഇഡി റെയ്ഡിൽ പ്രതികരണവുമായി സോളോസ് പരസ്യ കമ്പനി ഉടമ പി നിഖിൽ. നടന്നത് രാഷ്ട്രീയ പ്രേരിത റെയ്ഡ് ആണെന്നും ഇഡിയെ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കുന്നുവെന്നും പി നിഖിൽ പറഞ്ഞു. നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും നിഖിൽ പറഞ്ഞു.
പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. പിണറായി എന്തിനേയോ ഭയക്കുന്നുണ്ട്. ആരോപണങ്ങൾ വഴിതിരിച്ച് വിടാൻ പിണറായി ശ്രമിക്കുന്നു. നടപടി എടുക്കുന്ന ഇഡിക്കെതിരേ അല്ലെങ്കിൽ മോദിക്ക് എതിരെ പിണറായി പറയില്ല. വാർത്ത കൊടുക്കുന്ന മാധ്യമങ്ങളെ വിമർശിക്കുന്നുവെന്നും മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു.
സംസ്ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ശോഭനയുടെ നൃത്താവിഷ്കാരത്തോടെ ആരംഭിക്കുന്ന ആഘോഷങ്ങളിൽ തലസ്ഥാനത്ത് മാത്രം 35 വേദികളിലായി 340ലേറെ കലാപരിപാടികൾ അരങ്ങേറും.
പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ കാലവർഷക്കെടുതി ബാധിതരെ യുഡിഎഫ് സർക്കാർ അവഗണിക്കുകയാണെന്ന് ബിജെപി നേതാവ് അനൂപ് ആന്റണി ആരോപിച്ചു. മുസ്ലിംലീഗിന് ഈ ജില്ലകളിൽ എംഎൽഎമാർ ഇല്ലാത്തതാണ് ഇതിന് കാരണമെന്നും അനൂപ് ആരോപിച്ചു
തിരുവനന്തപുരം കനകക്കുന്നിൽ ഓണം വാരാഘോഷത്തിന്റെ കൊടിയേറി. മന്ത്രി പിസി വിഷ്ണുനാഥ് ആണ് പതാക ഉയർത്തിയത്. ശശി തരൂർ എംപി എംഎൽഎമാരായ എം വിൻസെന്റ്, എം ആർ ബൈജു, ജി സ്റ്റീഫൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പൊലീസ് അതിക്രൂരമായി മർദിച്ച് 23 കാരന്റെ ജനനേന്ദ്രിയം തകർത്തെന്ന് പരാതി. യുവാവിന് ഗുരുതര ആരോഗ്യപ്രശ്നമുണ്ടെന്നാണ് മെഡിക്കൽ റിപ്പോർട്ട്. കൊല്ലം ശാസ്താംകോട്ട പൊലീസിനെതിരെയാണ് പരാതി.
പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും മികച്ച പഠനാന്തരീക്ഷം ഉറപ്പാക്കുന്നതിനുമായി പട്ടികജാതി വികസന വകുപ്പ് നടപ്പാക്കിവരുന്ന ‘പഠനമുറി’ പദ്ധതിയുടെ മാനദണ്ഡങ്ങളിൽ സർക്കാർ ഭേദഗതി വരുത്തി.
മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ ഓണാഘോഷത്തിൽ പങ്കെടുത്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി മന്ത്രി കെ. മുരളീധരൻ രംഗത്തെത്തി. ഭരണം മാറിയത് അറിയാത്ത ചില പൊലീസ് ഉദ്യോഗസ്ഥരാണ് ഇതിനു പിന്നിലെന്നും, കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കോൺഗ്രസുകാരെ മർദ്ദിച്ച അതേ ഉദ്യോഗസ്ഥനാണ് പ്രതികൾക്ക് വസ്ത്രങ്ങൾ വാങ്ങി നൽകിയതെന്നും അദ്ദേഹം ആരോപിച്ചു
ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി രൂപ ചെലവഴിച്ചതായി റിപ്പോർട്ട്. 2025-26 വർഷത്തിലാണ് ഇത്രയും തുക മന്ത്രിമാരുടെ വസതികളുടെ അറ്റകുറ്റപ്പണികൾക്കായി ചെലവഴിച്ചത്.
2016-ൽ യമുനാ തീരത്ത് വേൾഡ് കൾച്ചർ ഫെസ്റ്റിവൽ കേസിൽ ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന് സുപ്രീം കോടതിയിൽ നിന്നും ആശ്വാസം. പരിസ്ഥിതി നാശമുണ്ടാക്കിയെന്ന ഹരിത ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കി.
സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്ന രാഹുൽ ഗാന്ധിക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ വനിതാ സംവരണ ബില്ലിനെ പിന്തുണയ്ക്കണമെന്ന് സ്മൃതി ഇറാനി വെല്ലുവിളിച്ചു. രാഹുലിന്റെ ‘ഛാത്രോം കീ ഗൂഞ്ചി’ന് മറുപടിയായാണ് സ്മൃതിയുടെ പ്രതികരണം
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ ഭാര്യ ഗുർപ്രീത് കൗർ പീഡനക്കേസ് ഒതുക്കിതീർക്കാൻ അഞ്ചുകോടി രൂപ ആവശ്യപ്പെട്ടെന്ന പരാതിയിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. ബിജെപിയും കോൺഗ്രസും ശിരോമണി അകാലിദളും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളാണ് മുഖ്യമന്ത്രിക്കും ആംആദ്മി സർക്കാരിനുമെതിരേ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്.
വിജയ് ഭാവി പ്രധാനമന്ത്രിയാകുമെന്ന ടിവികെ നേതാക്കളുടെ പ്രസ്താവനയിൽ കോൺഗ്രസ് അതൃപ്തി രേഖപ്പെടുത്തി. ടിവികെ നേതാക്കൾക്ക് ആരാധക മനോഭാവമാണെന്ന് കോൺഗ്രസ് നേതാവ് മാണിക്കം ടാഗോർ വിമർശിച്ചു
അതിർത്തി തർക്കം പരിഹരിക്കുന്നതിനുള്ള ചർച്ചകൾക്കായി ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ നാളെ ചൈനയിലേക്ക് പോകും. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി അജിത് ഡോവൽ ചൊവ്വാഴ്ച ചർച്ച നടത്തും.
പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ടെലിപ്രോംപ്റ്ററിന്റെ സഹായമില്ലാതെ വന്ദേമാതരം മുഴുവൻ ആലപിക്കാൻ വെല്ലുവിളിച്ച് ശിവസേന(യുബിടി) എംപി സഞ്ജയ് റാവത്ത്. വെല്ലുവിളി സ്വീകരിക്കാമെങ്കിൽ ഇതിനായി വേദി ഒരുക്കാമെന്നും അദ്ദേഹം പറഞ്ഞു.
യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി(കോക്രോച്ച് ജനത പാർട്ടി). സമരനടപടികളെ കുറിച്ച് ചർച്ച ചെയ്യാനായി നാളെ അടിയന്തര വർക്കിംഗ് കമ്മിറ്റി യോഗം ചേരാനാണ് തീരുമാനം.
ഛത്തീസ്ഗഢിൽ കാർഷിക സർവകലാശാല പരീക്ഷാ പേപ്പർ ചോർച്ച കേസിൽ പ്രൊഫസർ ഉൾപ്പെടെ 6 പേർ അറസ്റ്റിൽ. സീൽ ചെയ്ത കവറിൽ ചെറിയ തുള ഉണ്ടാക്കി എൻഡോസ്കോപ്പി ക്യാമറ ഉപയോഗിച്ച് ചോദ്യങ്ങൾ പകർത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ.
പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ ബിജെപി ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് തയ്യാറെടുക്കാൻ നിർദ്ദേശം നൽകി. വന്ദേമാതരം ചർച്ചയാക്കാനും യുവജനങ്ങളുമായി കൂടുതൽ അടുക്കാനും പാർട്ടി തീരുമാനിച്ചു.
തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് അന്ത്യശാസനവുമായി സിപിഎം. ഇടതുവിരുദ്ധ സർക്കുലറുകൾ ഇറക്കുന്ന ഉദ്യോഗസ്ഥർ വേണോ അതോ ഇടത് പാർട്ടികളുടെ പിന്തുണ വേണോയെന്ന് വിജയ് തീരുമാനിക്കണം എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പി ഷണ്മുഖം തുറന്നടിച്ചു.
ഡൊണാൾഡ് ട്രംപിന്റെ ഊർജ്ജ നയം, പ്രത്യേകിച്ച് എണ്ണ വ്യവസായത്തിലുള്ള അദ്ദേഹത്തിന്റെ വലിയ പ്രതീക്ഷകൾ പൂർണ്ണമായും പാളിയെന്ന് വിലയിരുത്തൽ. യുഎസ് എഡിറ്ററായ ഷാർലറ്റ് ഹോവാർഡിന്റെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് ഈ നിരീക്ഷണം.
അമേരിക്കൻ ഭരണകൂടം ഇറാനെതിരെ നടത്തുന്ന സാമ്പത്തിക ഉപരോധ നീക്കങ്ങൾ പൂർണ്ണമായി പരാജയപ്പെടുമെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ പുതിയ സെക്രട്ടറി മൊഹ്സെൻ റെസായി. യുഎസ് സമ്മർദ്ദത്തിന് വഴങ്ങാൻ ഇറാൻ ഭരണകൂടം തയ്യാറല്ലെന്ന് മൊഹ്സെൻ റെസായി വ്യക്തമാക്കി.
ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ സേന തകർത്ത ജയ്ഷെ മുഹമ്മദിന്റെ ബഹാവൽപൂരിലെ ആസ്ഥാനം പുനർനിർമ്മിച്ചു. പാകിസ്ഥാൻ സർക്കാർ 25 കോടി രൂപ സാമ്പത്തിക സഹായം നൽകിയെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ വിമർശനം ശക്തമായിട്ടുണ്ട്
സാമ്പത്തിക യുദ്ധം തുടങ്ങിയാൽ മേഖലയിൽ അമേരിക്കയുടെ ക്യാമ്പുകൾ ആക്രമിക്കുമെന്ന് ഇറാൻ. സാമ്പത്തിക യുദ്ധത്തിൽ പങ്കാളികൾ ആകരുതെന്ന് മേഖലയിലെ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്.
കേരള ക്രിക്കറ്റ് ലീഗിലെ ആവേശപ്പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ തോല്‍പ്പിച്ച് തൃശൂര്‍ ടൈറ്റന്‍സ്. തോല്‍വിയുടെ വക്കില്‍ നിന്നും ഉജ്ജ്വലമായി തിരിച്ചുവന്നാണ് ടൈറ്റന്‍സ് നാല് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയത്.
