ആറ് മില്യണിലധികം കാഴ്ചക്കാരുമായി തമിഴ് നടന് സൂരി നായകനായി എത്തുന്ന ‘മണ്ടാടി’ എന്ന ചിത്രത്തിലെ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത ഗാനം ‘ഉസുരെ നീതാന്‍ പുള്ള’. ഈ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ജയശ്രീ മതിമാരനാണ്. സംഗീതം ജി വി പ്രകാശ് കുമാര്‍, ആലപിച്ചിരിക്കുന്നത് കപില്‍ കപിലനും സഞ്ജന കല്‍മഞ്ജെയും. ചിത്രം സെപ്റ്റംബര്‍ 4ന് തിയറ്ററുകളില്‍ എത്തും. തെലുങ്ക് താരം സുഹാസ് ആണ് ചിത്രത്തിലെ വില്ലനായി എത്തുന്നത്. ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് മഹിമ നമ്പ്യാര്‍. കടലോര പശ്ചാത്തലത്തില്‍ കഥ പറയുന്ന ആക്ഷന്‍ ഡ്രാമയായി ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. നടന് സത്യരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍, മിഥുന് ജയ് ശങ്കര്‍, രവീന്ദ്ര വിജയ്, ബാല ശരവണന്, സ്റ്റണ്‍ ശിവ, കൃതിക ബാലസുബ്രഹ്മണ്യം എന്നിവര്‍ നിര്‍ണ്ണായക വേഷങ്ങള്‍ ചെയ്യുന്നുണ്ട്.
