രാജ്യത്തെ നിയമം ലംഘിച്ചാല്‍ പരിരക്ഷ ലഭിക്കില്ലെന്ന് ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സ്ആപ്പ് തുടങ്ങിയവയുടെ ഉടമകളായ മെറ്റയോട് കേന്ദ്ര സര്‍ക്കാര്‍. കണ്ടന്റ് മോഡറേഷന്‍, കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെട്ട ഉള്ളടക്കം എന്നിവ സംബന്ധിച്ച് മെറ്റയുടെ ആഗോള ടീമുമായ തുടരുന്ന ചര്‍ച്ചയ്ക്കിടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. നിയമം ലംഘിച്ചാല്‍ സേഫ്-ഹാര്‍ബര്‍ പരിരക്ഷ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളെ സെന്‍സര്‍ ചെയ്യുകയോ അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമര്‍ത്തുകയോ അല്ല ലക്ഷ്യം. ഇന്ത്യയുടെ ഭാഷാപരവും സാംസ്‌കാരികവുമായ വൈവിധ്യങ്ങളോട് കൂടുതല്‍ സംവേദനക്ഷമത പുലര്‍ത്തണം. ആഗോള തലത്തിലുള്ള മാനദണ്ഡങ്ങള്‍ മാത്രം മോഡറേഷന്‍ ടീമുകള്‍ ആശ്രയിക്കരുത്. കണ്ടന്റ് മോഡറേഷനില്‍ തീരുമാനം എടുക്കുമ്പോള്‍ ഇന്ത്യന്‍ ഭാഷകളെയും സാംസ്‌കാരിക പശ്ചാത്തലങ്ങളെയും കുറിച്ച് മികച്ച ധാരണ ഉണ്ടാകണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.
നിയമം ലംഘിച്ചാല്‍ പരിരക്ഷയില്ലെന്ന് മെറ്റയോട് കേന്ദ്രം
