ഇന്ന് ചിങ്ങം ഒന്ന്. മലയാളിക്ക് പുതുവര്‍ഷപ്പിറവി. കള്ള കർക്കടകക്കെടുതി ഒഴിഞ്ഞ് സമൃദ്ധിയുടെ സ്വർണപ്രഭയുമായി പൊന്നിൻ ചിങ്ങം വീണ്ടുമെത്തിയിരിക്കുന്നു. മലയാളിക്ക് ചിങ്ങം ഒന്ന് കർഷകദിനം കൂടിയാണ്. ചിങ്ങപ്പിറവി മലയാളിയുടെ മനസ്സിൽ ഓണത്തിന്റെ പൂവിളികൾ കൂടിയാണ് ഉണർത്തുന്നത്.
കേരളത്തിന് ഇന്ന് പുതുവര്‍ഷപ്പിറവി
