അൽഖ്വയ്ദ ഉപസംഘടനയാണ് ദില്ലി ചെങ്കോട്ട സ്ഫോടനത്തിന് പിന്നിലെന്ന് യുഎൻ റിപ്പോർട്ട്. അൽ-ഖ്വയ്ദ ഇന്ത്യൻ ഉപഭൂഖണ്ഡം (AQIS) ആണ് ആക്രമണത്തിന് പിന്നിലെന്ന് യുഎൻ സുരക്ഷാസമിതി നിരീക്ഷണ സംഘം അറിയിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട 10 പേർക്ക് AQIS ഉപസംഘടനയായ അൻസാർ ഖസ്‍വാത്ത് ഉൽ ഹിന്ദുമായി ബന്ധമെന്നും കണ്ടെത്തൽ. ബംഗ്ലാദേശിൽ ഭീകര സെല്ലുകൾ സ്ഥാപിക്കാൻ ശ്രമിക്കുന്നതായി മുന്നറിയിപ്പ്. അൽഖ്വയ്ദയും ഐസിസും രാസ–ജൈവ ആയുധങ്ങൾ ഉന്നമിടുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. റൈസിൻ ഉൾപ്പെടെയുള്ള വിഷവസ്തുക്കൾ വികസിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ ഭീകര ഗ്രൂപ്പുകൾ ഓൺലൈനിൽ പ്രചരിപ്പിക്കുന്നുവെന്നും പറയുന്നു.
അൽഖ്വയ്ദ ഉപസംഘടനയാണ് ദില്ലി ചെങ്കോട്ട സ്ഫോടനത്തിന് പിന്നിലെന്ന് യുഎൻ റിപ്പോർട്ട്
