അഥര്‍വ നായകനായി എത്തിയ റൊമാന്റിക് എന്റെര്‍ടെയ്‌നര്‍ ‘ഇദയം മുരളി’ കഴിഞ്ഞ ദിവസം ഒടിടിയില്‍ എത്തിയിരുന്നു. ചിത്രത്തില്‍ ഫഹദ് ഫാസില്‍ അതിഥി വേഷത്തില്‍ എത്തിയത് ഏറെ ശ്രദ്ധിക്കപ്പെടുകയാണ്. ഫഹദിന്റെ വെഡ്ഡിംഗ് എന്‍ട്രി വീഡിയോയും പുറത്തുവന്നു. ആവേശം സിനിമയിലെ ‘നാടിന്‍ പൊന്‍മകനെ..’ എന്ന?ഗാനമാണ് പശ്ചാത്തലത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നെറ്റ്ഫ്‌ലിക്‌സിനാണ് സ്ട്രീമിംഗ്. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങി അഞ്ച് ഭാഷകളില്‍ ഇദയം മുരളി പ്രേക്ഷകര്‍ക്ക് കാണാനാകും. ചിത്രം ആകാശ് ഭാസ്‌കരന്‍, സെന്തില്‍ കുമാര്‍ കേശവന്‍ എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം ചെയ്തത്. കയാദു ലോഹര്‍, പ്രീതി മുകുന്ദന്‍ എന്നിവരാണ് ഇദയം മുരളിയില്‍ നായികമാരായി എത്തിയത്. നാട്ടി, നിഹാരിക, തമന്‍, പ്രഗ്യ നഗ്ര, ഗായിക ജോനിത എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. 22 വര്‍ഷത്തിനു ശേഷം തമന്‍ അഭിനയിക്കുന്ന സിനിമ കൂടിയാണിത്. തമന്‍ തന്നെയാണ് സംഗീതം.
‘ഇദയം മുരളി’യില്‍ ഫഹദിന്റെ വെഡ്ഡിംഗ് എന്‍ട്രി വീഡിയോ
