പ്രണയം, പ്രണയ ഭംഗം, സന്തോഷം, ദുഃഖം, മരണം ഇത്യാദി മാനുഷിക വികാര, വിചാരങ്ങള്‍ക്കതീതമായി സമൂഹത്തെ ഗ്ര സിച്ചിട്ടുള്ള രാഷ്ട്രീയ, സാമൂഹ്യ ജീര്‍ണ്ണതകള്‍ക്കെതിരെ വിരല്‍ ചൂണ്ടുക കൂടിയാണ് കവിയുടെ ധര്‍മ്മം, കവിതയുടെയും എന്ന് അടിവരയിടുന്ന കവിതകള്‍. ആഴത്തിലുള്ള വായന തേടുന്ന ”എലിയും പൂച്ചയും, ധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേ, മാതൃഹത്യ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്” തുടങ്ങി കാലിക പ്രസക്തിയുള്ള കവിതകള്‍… ‘കറിവേപ്പിലക്കവിതകള്‍’. വിതുര വി. അശോക്. ഇന്‍സൈറ്റ് പബ്‌ളിക്ക്. വില 100 രൂപ.
