Untitled design 2026 08 11T114224.204

തിരുവനന്തപുരം സര്‍ക്കാര്‍ ലോ കോളജില്‍ പരീക്ഷാ മൂല്യനിര്‍ണയത്തില്‍ ഗുരുതര പിഴവുകളെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. ബിഎ എല്‍എല്‍ബി ഒന്നാം സെമസ്റ്ററില്‍ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിച്ച 231 പേരില്‍ 180 പേരുടെയും മാര്‍ക്ക് കൂടി, പുനര്‍മൂല്യനിര്‍ണയത്തിലൂടെ 63 വിദ്യാര്‍ഥികള്‍ക്കാണ് പത്തിലധികം മാര്‍ക്ക് വര്‍ധിച്ചത്. ആദ്യ ഫലം വന്നപ്പോള്‍ തോറ്റുപോയ 49 പേര്‍ പുനര്‍മൂല്യനിര്‍ണയത്തിലൂടെ വിജയിച്ചു. എന്തുകൊണ്ട് ആദ്യ ഫല പ്രസിദ്ധീകരണത്തില്‍ ഈ മാര്‍ക്ക് ലഭിക്കുന്നില്ലെന്നാണ് വിദ്യാര്‍ഥികള്‍ ചോദിക്കുന്നത്. പുനര്‍മൂല്യനിര്‍ണയത്തിനായി നല്‍കേണ്ടിവരുന്ന അധിക ഫീസിലൂടെയും ചൂഷണം നടക്കുന്നുവെന്നാണ് ആരോപണം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *