ഇന്ത്യൻ വ്യോമസേനയുടെ ഫൈറ്റർ കോംബാറ്റ് ലീഡർ കോഴ്സ് പൂർത്തിയാക്കുന്ന ആദ്യ വനിതയായി സ്ക്വാഡ്രൺ ലീഡർ ഭാവന കാന്ത്. ടോപ്ഗൺ സ്കൂൾ എന്നറിയപ്പെടുന്ന ഗ്വാളിയോറിലെ ടാക്റ്റിക്സ് ആൻഡ് എയർ കോംബാറ്റ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ്(TACDE)ൽ നിന്നാണ് 33-കാരിയായ ഭാവന കോഴ്സ് പൂർത്തിയാക്കിയത്.വ്യോമസേനയിലെ പൈലറ്റുമാരിൽ നൂറിൽ ഒരാളെ മാത്രമാണ് ടോപ്ഗൺ സ്കൂളിലെ ഈ കോഴ്സിനെ തിരഞ്ഞെടുക്കാറുള്ളത്. 20 ആഴ്ചയോളം നീളുന്നതാണ് കോഴ്സിന്റെ കാലയളവ്. സങ്കീർണമായ ഓപ്പറേഷനുകൾക്ക് പൈലറ്റുമാരെ സജ്ജരാക്കുന്ന കഠിനമായ പരിശീലനമാണിത്. അത്യാധുനിക യുദ്ധതന്ത്രങ്ങളെക്കുറിച്ചും ആയുധങ്ങൾ കൈകാര്യംചെയ്യുന്നതിലും പൈലറ്റുമാർക്ക് പരിശീലനം നൽകുകയുംചെയ്യും.
ഇന്ത്യൻ വ്യോമസേനയുടെ ഫൈറ്റർ കോംബാറ്റ് ലീഡർ കോഴ്സ് പൂർത്തിയാക്കുന്ന ആദ്യ വനിതയായി സ്ക്വാഡ്രൺ ലീഡർ ഭാവന കാന്ത്
