ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ഔഡിയുടെ വാഹന നിരയിലേക്ക് പുതിയൊരു എസ്യുവി കൂടി എത്തിയിരിക്കുകയാണ്. ഔഡിയുടെ വാഹന നിരയിലെ ഏറ്റവും ഉയര്‍ന്ന മോഡല്‍ എന്ന് വിശേഷിപ്പിക്കുന്ന ക്യു9 എസ്യുവിയാണ് ഔഡിയുടെ ഫ്ള്ഗ്ഷിപ്പ് എസ്യുവി പട്ടം സ്വന്തമാക്കി എത്തിയിരിക്കുന്നത്. ഔഡി വാഹനങ്ങളില്‍ ആദ്യമായാണ് 9 എന്ന അക്കം ചേര്‍ത്തുള്ള ഒരു മോഡല്‍ എത്തുന്നത്. സ്ലോവാക്യയിലെ ഔഡിയുടെ പ്ലാന്റില്‍ നിര്‍മിക്കുന്ന ഈ വാഹനം 2027-ന്റെ പകുതിയോടെ മാത്രമേ ഇന്ത്യയില്‍ എത്തൂ. ഈ വാഹനത്തിന്റെ വില 1,08,400 യൂറോയാണ് (1.18 കോടി രൂപ). മെക്കാനിക്കലി കരുത്തനായാണ് ഈ വാഹനം എത്തിയിരിക്കുന്നത്. ക്യു9 ജര്‍മന്‍ പതിപ്പില്‍ 3.0 ലിറ്റര്‍ വി6 ഡീസല്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഇത് 300 എച്ച്പി പവറും 630 എന്‍എം ടോര്‍ക്കുമേകും. എട്ട് സ്പീഡ് ടിപ്പ്ട്രോണിക് ഓട്ടോമാറ്റിക്കാണ് ഇതിലെ ട്രാന്സ്മിഷന്. എന്നാല്‍, യുഎസില്‍ എത്തുന്ന ഝ9ല്‍ 2.9 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി6 പെട്രോള്‍ എന്‍ജിനാണുള്ളത് ഇത് 429 എച്ച്പി പവറും 599 എന്‍എം ടോര്‍ക്കുമേകും.
ക്യു9 എസ്യുവി കൂടി ഔഡിയുടെ വാഹന നിരയിലേക്ക്
