പുതിയ മൂന്ന് ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ച് സാംസങ്. ഗാലക്‌സി ഇസഡ് ഫോള്‍ഡ് 8, ഗാലക്‌സി ഇസഡ് ഫോള്‍ഡ് 8 അള്‍ട്രാ, ഗാലക്‌സി ഇസഡ് ഫ്‌ലിപ് 8 എന്നീ മോഡലുകളാണ് പുറത്തിറക്കിയിരിക്കുന്നത്. ഗാലക്‌സി ഇസഡ് ഫോള്‍ഡ് 8 ഫോണിന്റെ പുറത്തുള്ള ഫ്രണ്ട് ഡിസ്പ്ലേ 5.5 ഇഞ്ചും അകത്തെ പ്രധാന ഡിസ്പ്ലേ 7.6 ഇഞ്ചുമാണ്. ഇതില്‍ വൈഡ്, അള്‍ട്രാ വൈഡ് ലെന്‍സുകള്‍ അടങ്ങിയ രണ്ട് പിന്‍കാമറകളാണുള്ളത്. ഗാലക്‌സി ഇസഡ് ഫോള്‍ഡ് 8 അള്‍ട്രാക്ക് 6.5 ഇഞ്ച് വലിപ്പമുള്ള ഫ്രണ്ട് സ്‌ക്രീനും 8 ഇഞ്ച് വലിപ്പമുള്ള വലിയ ഇന്‍സൈഡ് ഡിസ്പ്ലേയുമുണ്ട്. വൈഡ്, ടെലിഫോട്ടോ, അള്‍ട്രാ വൈഡ് ലെന്‍സുകള്‍ ഉള്‍പ്പെടുന്ന മികച്ച ട്രിപ്പിള്‍ പിന്‍കാമറ സിസ്റ്റവുമുണ്ട്. പോക്കറ്റിലോ ബാഗിലോ എളുപ്പത്തില്‍ കൊണ്ടുനടക്കാവുന്ന ക്ലാമ്പ്‌ഷെല്‍ ശൈലിയിലുള്ള ഫോണാണ് ഗാലക്‌സി ഇസഡ് ഫ്‌ലിപ് 8. ഫോണ്‍ തുറക്കാതെ തന്നെ ആപ്പുകളും നോട്ടിഫിക്കേഷനുകളും പരിശോധിക്കാം. ഫോണ്‍ തുറക്കുമ്പോള്‍ 6.9 ഇഞ്ച് വലിപ്പമുള്ള പ്രധാന ഡിസ്പ്ലേയും ലഭിക്കുന്നു. എല്ലാ ഫോണുകളിലും ക്വാല്‍കോം പ്രൊസസ്സറിന് പുറമെ എഐ ഫീച്ചറുകളും ജെമിനി എഐ സേവനങ്ങളുമുണ്ട്.
മൂന്ന് ഫോള്‍ഡബിള്‍ ഫോണുകളുമായി സാംസങ്
