പുതുമുഖ ബാലതാരം ആദി കേശവയെ പ്രധാന കഥാപാത്രമാക്കി അജിത് പൂജപ്പുര കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ‘സിദ്ധു’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. സമകാലിക സമൂഹത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങള്‍ കോര്‍ത്തിണക്കി, ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ സിദ്ധുവിന്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. പ്രേക്ഷകരെ അമ്പരപ്പിക്കുന്ന തരത്തില്‍ ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ജാഫര്‍ ഇടുക്കി അവതരിപ്പിക്കുന്നത്. കൂടാതെ, ജസ്റ്റിസ് പഞ്ചാപകേശന്‍ ജഡ്ജിയുടെ വേഷത്തില്‍ തന്നെ അഭിനയിക്കുന്നു. ബാലതാരം ഷിയാരാ ഫാത്തിമ, ഹോളിവുഡ് താരം സിറിയക് ആലഞ്ചേരി, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ബാലാജി ശര്‍മ്മ, അരിസ്റ്റോ സുരേഷ്, സാബു തിരുവല്ല, ദിലീപ് ഖാന്‍, ഷൈന്‍ അനിരുദ്ധന്‍, നഗരൂര്‍ ഷാ, തമ്പാനൂര്‍ ഷെരീഫ്, ഡോക്ടര്‍ രജിത്കുമാര്‍ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.
