w 412h 232croprect 0x1x1280x719imgid 01kvn213qnj1yb29qst3nvwvq3imgname ammonia disaster 1782044462837

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം. സെന്റ് പീറ്റേർസ് പോൾ സീ ഫുഡ് എക്സ്പോട്ട്സ് കമ്പനിയിലുണ്ടായ വാതക ചോർച്ചയെ തുടർന്ന് ഏഴ് പേർക്ക് ജീവൻ നഷ്ടമായി. മരണപ്പെട്ടവരെല്ലാം സ്ത്രീ തൊഴിലാളികളാണ്. 64 പേരെ ചെന്നെയിലെ സ്റ്റാൻലി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇവരിൽ 23 പേർ തീവ്രപരിചരണ വിഭാഗത്തിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ദേശീയ ദുരന്തനിവാരണസേന സ്ഥലത്ത് പരിശോധന നടത്തി വരികയാണ്. ചെമ്മീനും മറ്റു മത്സ്യ വിഭവങ്ങളും സംസ്കരിക്കുന്ന കേന്ദ്രത്തിലാണ് അപകടമുണ്ടായത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *