2027 സാമ്പത്തിക വര്‍ഷത്തില്‍ 350 സിസി മുതല്‍ 750 സിസി വരെയുള്ള വിഭാഗങ്ങളിലായി 18 പുതിയ മോഡലുകള്‍ പുറത്തിറക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്. ഇതില്‍ അഞ്ചെണ്ണം തികച്ചും പുതിയ മോഡലുകളാണെങ്കില്‍ 13 എണ്ണം നിലവിലെ എന്‍ഫീല്‍ഡ് മോഡലുകളുടെ ഫേസ്ലിഫ്റ്റഡ് പതിപ്പുകളായിരിക്കും. ഹിമാലയന്‍ 440, സ്‌ക്രാം 450, ബുള്ളറ്റ് 650, ഹിമാലയന്‍ 750, കോണ്ടിനെന്റല്‍ ജിടി750 എന്നിവയാണ് ആ അഞ്ച് മോട്ടോര്‍സൈക്കിളുകള്‍. 750 സിസിയുടെ ഹൈ പെര്‍ഫോമെന്‍സ് പ്രീമിയം സെഗ്മെന്റിലേക്കു കൂടി റോയല്‍ എന്‍ഫീല്‍ഡ് എത്തുന്നുവെന്ന സവിശേഷതയുമുണ്ട്. നിലവില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ പക്കല്‍ 650 സിസി വരെയുള്ള മോഡലുകളാണുള്ളത്. 350-450 സിസി വിഭാഗത്തില്‍ നിലവിലുള്ള 13 മോഡലുകളാണ് മുഖം മിനുക്കിയെത്തുക. 2026 സാമ്പത്തിക വര്‍ഷം 12 ലക്ഷം യൂണിറ്റുകള്‍ വിറ്റ് റോയല്‍ എന്‍ഫീല്‍ഡ് ചരിത്രം രചിച്ചിരുന്നു. തദ്ദേശീയമായി 11.07 ലക്ഷം യൂണിറ്റുകളാണ് റോയല്‍ എന്‍ഫീല്‍ഡ് വിറ്റത്. 1.30 ലക്ഷം യൂണിറ്റുകളായിരുന്നു വിദേശത്തേക്ക് വിറ്റുപോയത്.
18 പുതിയ മോഡലുകളുമായി റോയല്‍ എന്‍ഫീല്‍ഡ്
