എസ്എസ്എല്‍സി ഫലപ്രഖ്യാപനം മറ്റന്നാള്‍ ഉണ്ടാകില്ലെന്ന് സൂചന. ഇതുവരെ ഒരറിയിപ്പും ലഭിച്ചില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇന്ന് ചേരുന്ന പരീക്ഷ ബോര്‍ഡ് യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും. വിഷയത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ചീഫ് സെക്രട്ടറിയുമായി ആശയവിനിമയം നടത്തി. വെള്ളിയാഴ്ച തന്നെ ഫലം പ്രഖ്യാപിക്കാനുള്ള സാധ്യതകളാണ് പരിശോധിക്കുന്നത്.മെയ് 15ന് എസ്എസ്എല്‍സി പരീക്ഷാഫലമുണ്ടാകുമെന്നാണ് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചിരുന്നത്.
എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തില്‍ അവ്യക്തത
