തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് 145 പേരുടെ പിന്തുണയായി. എ ഐ എ ഡി എം കെ യിലെ 24 എംഎൽഎമാരും ടി ടി വി ദിനകരന്റെ പാർട്ടിയിലെ ഏക എംഎൽഎ എസ് കാമരാജും ടി വി കെ യെ പിന്തുണയ്ക്കുമെന്ന് നിയമസഭയിൽ പറഞ്ഞു. ഇതോടെ ടിവികെ സർക്കാരിനെ പിന്തുണയ്ക്കുന്നവരുടെ എണ്ണം 145 ആയി. സി വി ഷണ്മുഖമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതോടെ സഭയിൽ വിശ്വാസം നേടുന്നത് വിജയ്ക്ക് എളുപ്പമാകും.
.
