തോൽവിയെ കുറിച്ചുളള അഭിപ്രായങ്ങൾ കത്തെഴുതി അറിയിക്കണമെന്ന പി.ജയരാജന്റെ ആഹ്വാനത്തിന് പിന്നാലെ നേതാക്കൾക്ക് കത്ത് പ്രവാഹം. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ അതിനു കാരണമായ വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഇ മെയിലായാണ് കത്തുകൾ ലഭിക്കുന്നത്. അണികളും സാധാരണ പ്രവർത്തകരും പലതരത്തിലുള്ള കാരണങ്ങൾ തോൽവിയുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്ന പൊതു പ്രഖ്യാപനങ്ങൾ അല്ലാതെ ഒരുതരത്തിലുള്ള തിരുത്തലുകളും നടത്തിയില്ല.
തോൽവിക്ക് പിന്നാലെ നേതൃത്വത്തെ വിമർശിച്ച് നേതാക്കൾക്ക് കത്ത്
