ഇക്വറ്റോറിയല്‍ ഗിനിയയില്‍ തടവിലായ മലയാളികള്‍ അടക്കമുള്ള 15 ഇന്ത്യക്കാര്‍ ഗിനി നാവികസേനയുടെ യുദ്ധക്കപ്പലില്‍ തുടരുകയാണ്. ഇന്നലെ വൈകുന്നേരമാണ് ഇവരെ യുദ്ധക്കപ്പലിലേക്കു മാറ്റിയത.് ഇവരെ നൈജീരിയയ്ക്കു കൈമാറുമെന്നാണ് ആശങ്ക. എല്ലാവരുടെയും പാസ്പോര്‍ട്ട് സൈന്യം പിടിച്ചെടുത്തു. അതേ സമയം ഹീറോയിക്ക് ഇഡുന്‍ എന്ന ചരക്കു കപ്പലില്‍ മലയാളി ചീഫ് ഓഫീസര്‍ സനു ജോസും മറ്റ് ഒന്‍പത് ഇന്ത്യക്കാരും തുടരുന്നുണ്ട്.
അതിനിടയിൽ കപ്പലിനേയും ജീവനക്കാരെയും തടഞ്ഞുവച്ച സംഭവത്തില്‍ ഇക്വറ്റോറിയല്‍ ഗിനിക്കെതിരെ കപ്പലുടമകള്‍ അന്താരാഷ്ട്ര ട്രൈബ്യൂണലില്‍ പരാതി നല്‍കി. രാജ്യം കപ്പല്‍ ജീവനക്കാരെ അനധികൃതമായി തടവില്‍ വച്ചെന്നാണ് പരാതിയില്‍ ആരോപിച്ചിരിക്കുന്നത്.