കത്ത് വിവാദത്തിൽ പ്രതിഷേധം കേരളം മുഴുവന്‍ വ്യാപിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്. അഴിമതിയുടെ രാജാവായ പിണറായി വിജയൻ അഴിമതി നടത്താനാണ് ഒരു ജൂനിയർ നേതാവിനെ മേയറാക്കിയതെന്നും പറഞ്ഞു നായ്ക്കളുടെ വന്ധ്യംകരണത്തിൽ പോലും തിരുവനന്തപുരം നഗരസഭ പണം അടിച്ചു മാറ്റുന്നു. കത്ത് വിവാദത്തിൽ കോർപ്പറേഷൻ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ കണ്ണീർ വാതകംകൊണ്ടും ജലപീരങ്കി കൊണ്ടും സമരത്തെ അടിച്ചമർത്താമെന്ന് കരുതേണ്ടതില്ലെന്നും പറഞ്ഞു.
പ്രതിഷേധം കേരളം മുഴുവൻ വ്യാപിപ്പിക്കും; കെ സുരേന്ദ്രൻ
