മലപ്പുറം കരുവാരക്കുണ്ടിൽ കാട്ടാനയുടെ അക്രമത്തിൽ ടാപ്പിംഗ് തൊഴിലാളി മരിച്ചു. മുള്ളറ സ്വദേശി ജംഷിറിനാണ് മരിച്ചത്. ഇന്ന് രാവിലെ റബ്ബര്‍ ടാപ്പിംഗിനിടെ ജംഷീറിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ജംഷീറിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെട്ടു. കാട്ടാനയുടെ ആക്രമണം നടന്നെന്ന കാര്യം തള്ളിക്കളയുന്നില്ലെന്നും എന്നാൽ, വനത്തിനുള്ളിൽ വെച്ചാണോ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണോ സംഭവം എന്നും വ്യക്തതയില്ലെന്നും വനം വകുപ്പ് അന്വേഷണം തുടങ്ങിയെന്നും നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ധനിക് ലാൽ പറഞ്ഞു.
കരുവാരക്കുണ്ടിൽ കാട്ടാനയുടെ അക്രമത്തിൽ ടാപ്പിംഗ് തൊഴിലാളി മരിച്ചു
