തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രനെതിരെ അധിക്ഷേപ പരാമർശവുമായി രാജ്യസഭാ എംപിയും കോൺഗ്രസ് നേതാവുമായ ജെബി മേത്തർ. മഹിളാ കോൺഗ്രസ്സ് പ്രതിഷേധത്തിനെത്തിയ രാജ്യസഭാ എം പി ജെബി മേത്തർ “കട്ട പണവുമായി മേയറുകുട്ടി കോഴിക്കോട്ടേക്ക് വിട്ടോ ” എന്നെഴുതിയ പോസ്റ്റർ പിടിച്ചാണ് എത്തിയത്. സംഭവം വിവാദമായതോടെ കോഴിക്കോട് എന്നത് ഭർത്താവിന്റെ നാട് എന്നല്ല ഉദ്ദേശിച്ചത് എന്ന് വിശദീകരിച്ച് ജെബി മേത്തർ രംഗത്തെത്തി.കോഴിക്കോട് ബാലുശേരി എംഎല്‍എ സച്ചിന്‍ദേവാണ് ആര്യയുടെ പങ്കാളി. ഭര്‍ത്താവിന്റെ നാട് കോഴിക്കോട് എന്ന നിലക്കാണ് എംപി മേയര്‍ക്കെതിരെ ഇത്തരമൊരു പരാമര്‍ശം ഉന്നയിച്ചതെന്ന് ആരോപണമുയര്‍ന്നപ്പോഴാണ് മഹിളാ കോൺഗ്രസ്സ് അധ്യക്ഷ വിശദീകരിച്ചത്.
പ്രതിഷേധത്തിനിടെ മഹിളാ കോൺഗ്രസ്സ് അധ്യക്ഷയുടെ പോസ്റ്റർ വിവാദമായി
