പുരാതന യുറേഷ്യയുടെ ഹൃദയഭാഗമെന്ന നിലയില്‍ ഇന്ത്യക്കുണ്ടായിരുന്ന, പലപ്പോഴും വിസ്മരിക്കപ്പെട്ടുപോയ ആ സ്ഥാനത്തെ ഉയര്‍ത്തിക്കാട്ടാന്‍ വില്യം ഡാല്‍റിമ്പിള്‍ തന്റെ ജീവിതകാലം മുഴുവന്‍ നീണ്ട ഗവേഷണങ്ങളെ പ്രയോജനപ്പെടുത്തുന്നു. ലോകത്തിലെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമായ അങ്കോര്‍ വാട്ട് മുതല്‍ ചൈനയിലെ ബുദ്ധമതം വരെയും, റോമന്‍ സാമ്രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയെ സഹായിച്ച വ്യാപാരം മുതല്‍ ഇന്നു നമ്മള് ഉപയോഗിക്കുന്ന പൂജ്യം ഉള്‍പ്പെടെയുള്ള സംഖ്യാസമ്പ്രദായം വരെയും ഇന്ത്യ അതിന്റെ പുരാതന ലോകത്തിന്റെ സംസ്കാരത്തെയും സാങ്കേതികവിദ്യയെയും പരിവര്‍ത്തനം ചെയ്തു, ഒപ്പം ഇന്ന് നമ്മള് കാണുന്ന ഈ ആധുനിക ലോകത്തെയും. ‘ഗോള്‍ഡന്‍ റോഡ്’. വില്യം ഡാല്‍റിമ്പിള്‍. വിവര്‍ത്തനം – രാധാകൃഷ്ണന് കെ.ടി. ഡിസി ബുക്സ്. വില 617 രൂപ.
ഗോള്‍ഡന്‍ റോഡ്
