15 വര്‍ഷത്തെ സേവനത്തിന് ശേഷം ആപ്പിളിന്റെ സിഇഒ സ്ഥാനത്ത് നിന്ന് ടിം കുക്ക് രാജിവയ്ക്കുന്നു. കുക്ക് ഔദ്യോഗികമായി സ്ഥാനമൊഴിഞ്ഞാല്‍ ജോണ്‍ ടെര്‍നസ് ആപ്പിളിന്റെ പുതിയ സിഇഒ ആകും. ജോണ്‍ ടെര്‍ണസ് നിലവില്‍ ആപ്പിളിന്റെ ഹാര്ഡ്വെയര് എഞ്ചിനീയറിംഗ് മേധാവിയാണ്. 25 വര്‍ഷത്തിലേറെയായി അദ്ദേഹം ആപ്പിളില്‍ സേവനമനുഷ്ഠിക്കുന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ സ്റ്റീവ് ജോബ്സ് സ്ഥാനമൊഴിഞ്ഞ 2011 മുതല്‍ ടിം കുക്ക് കമ്പനിയെ നയിച്ചു വരികയായിരുന്നു. 65 കാരനായ കുക്ക് സെപ്റ്റംബര്‍ 1 ന് ജോണ്‍ ടര്‍ണറിന് സിഇഒ റോള്‍ കൈമാറും. തുടര്‍ന്ന് ടിം കുക്ക് ആപ്പിളിനൊപ്പം എക്സിക്യൂട്ടീവ് ചെയര്‍മാനായി തുടരും. ടിം കുക്കിന്റെ ഭരണകാലം ചരിത്രപരമാണ്, കാരണം അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ആപ്പിളിന്റെ മൂല്യം 350 ബില്യണ്‍ ഡോളറില്‍ നിന്ന് 4 ട്രില്യണ്‍ ഡോളറായി വളര്‍ന്നത്. ഫോര്‍ബ്സിന്റെ കണക്കനുസരിച്ച്, അദ്ദേഹത്തിന്റെ ആസ്തി ഏകദേശം 2.9 ബില്യണ്‍ ഡോളറാണ്.
