പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പിക്ക് നേരെയുണ്ടായ വധഭീഷണിയിൽ അന്വേഷണം സൈബർ പൊലീസിന് കൈമാറി. ഭീഷണി സന്ദേശം കഴിഞ്ഞ ദിവസമാണ് പാലക്കാട് നാർകോട്ടിക് ഡിവൈഎസ്പി അനിൽ കുമാറിന് ലഭിച്ചത്. വിദേശത്ത് നിന്നുള്ള വധഭീഷണിയുടെ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ സുരക്ഷ വർധിപ്പിച്ചു. കൊലക്കേസിൽ പോപ്പുലർ ഫ്രണ്ടുകാരെ അറസ്റ്റ് ചെയ്തതോടെയാണ് ഇൻ്റർനെറ്റ് കോളിലൂടെ ഭീഷണി വന്നത് . കൊലപ്പെടുത്തുമെന്നും ശവപ്പെട്ടി തയ്യാറാക്കി വെച്ചോയെന്നുമായിരുന്നു ഭീഷണി. പരാതിയിൽ പാലക്കാട് സൗത്ത് പൊലീസെടുത്ത കേസാണ് സൈബർ വിഭാഗത്തിന് കൈമാറിയത്.
ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധം ,അന്വേഷണോദ്യോഗസ്ഥന് ഭീഷണി ; സൈബർ പോലീസ് അന്വേഷിക്കും
