നടന് കെന്‍ കരുണാസ് സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രമാണ് ‘യൂത്ത്’. ഇപ്പോഴിതാ ചിത്രം ഒടിടി സ്ട്രീമിങ്ങിനൊരുങ്ങുകയാണ്. ഏപ്രില്‍ 16 മുതല്‍ സിനിമ ഒടിടിയിലെത്തും. നെറ്റ്ഫ്ലിക്സിലൂടെയാണ് സിനിമ സ്ട്രീമിങ് ആരംഭിക്കുന്നത്. തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ സിനിമ നെറ്റ്ഫ്ലിക്സില്‍ ലഭ്യമാകും. ഇതുവരെ 68 കോടിയാണ് സിനിമ ആഗോള തലത്തില്‍ നേടിയത്. കെന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരുടെ ഗംഭീര പ്രകടനമാണ് ചിത്രത്തെ അതീവ രസകരമായ സിനിമാനുഭവമാക്കി മാറ്റുന്നത്. ദേവദര്‍ശിനി ചേതന്‍, പ്രിയാന്‍ഷി യാദവ്, മീനാക്ഷി ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ഈ വര്‍ഷത്തെ തമിഴിലെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളിലൊന്നായിരുന്നു ഇത്. ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിച്ചത് ദുല്‍ഖര്‍ സല്‍മാന്റെ വേഫറെര്‍ ഫിലിംസ് ആണ്.
‘യൂത്ത്’ ചിത്രം ഏപ്രില്‍ 16 മുതല്‍ നെറ്റ്ഫ്ലിക്സില്‍
