തങ്ങളുടെ നിബന്ധനകൾ അംഗീകരിച്ചാണ് വെടിനിർത്തൽ പ്രഖ്യാപനമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെഷെഷ്കിയാൻ. ഒപ്പം ഇപ്പോഴത്തെ വെടിനിർത്തൽ ‘ഖമേനിയുടെ രക്തത്തിന്റെ ഫലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒറ്റ രാത്രിയ്ക്കുള്ളിൽ ഇറാന്റെ സർവ്വനാശമെന്ന് യുഎസ് പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ച് നേരത്തോട് നേരമടുക്കുമ്പോഴാണ് രണ്ട് ആഴ്ചത്തെ വെടിനിർത്തലിന് യുഎസ് അംഗീകാരം നൽകിയതെന്നതും ശ്രദ്ധേയം.ഇറാൻ വെടിനിർത്തൽ പാലിക്കുകയും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുകയും ചെയ്താൽ, സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ ആക്രമിക്കുമെന്നുള്ള ഭീഷണികളിൽ നിന്ന് താൻ പിന്മാറുകയാണെന്ന് ഡൊണാൾഡ് ട്രംപ് അറിയിച്ചിരുന്നു. ഇറാൻ ഒരു കരാറിലും എത്തിയില്ലെങ്കിൽ വൻ നാശമുണ്ടാകുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇത് ലോകമെങ്ങുനിന്നും പ്രതിഷേധം ഉയർത്തി.
തങ്ങളുടെ നിബന്ധനകൾ അംഗീകരിച്ചാണ് വെടിനിർത്തൽ പ്രഖ്യാപനമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെഷെഷ്കിയാൻ
