7 9

കടുത്ത നിറങ്ങളുള്ള വസ്ത്രങ്ങളില്‍ ഭംഗിക്കപ്പുറം ഉയര്‍ന്ന അളവില്‍ വിഷകരമായ ലോഹങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് പുതിയ പഠനം. ലെഡ് പോലുള്ള ടോക്‌സിക് മെറ്റലുകള്‍ വലിയ അളവില്‍ നിറങ്ങള്‍ കടുപ്പിക്കാന്‍ കമ്പനികള്‍ ഉപയോഗിക്കുന്നുവെന്നാണ് കണ്ടെത്തല്‍. ഇത് ശരീരത്തിലുള്ളില്‍ എത്തുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. വിവിധ കടകളില്‍ നിന്ന് ശേഖരിച്ച വസ്ത്രങ്ങള്‍ പരിശോധിച്ചു കൊണ്ടായിരുന്നു അമേരിക്കന്‍ ഗവേഷണ സംഘത്തിന്റെ പഠനം. പഠനത്തില്‍ അമേരിക്കന്‍ ഫെഡറല്‍ സേഫ്റ്റി ലിമിറ്റിന്റെ പരിധിക്കപ്പുറമാണ് ഇവയില്‍ അടങ്ങിയിരിക്കുന്ന ലോഹങ്ങളുടെ അളവെന്ന് കണ്ടെത്തി. ഇവ ശരീരത്തിനുള്ള എത്താനുള്ള സാധ്യത കൂടുതലാണെന്നും പഠനം വ്യക്തമാക്കുന്നു. ആറു വയസ്സിന് താഴെയുള്ള കുട്ടികള്‍ വാസ്ത്രങ്ങള്‍ പലപ്പോഴും കടിക്കുകയും മറ്റും ചെയ്യുന്നതിനാല്‍ അവരാണ് കൂടുതല്‍ അപകടസാധ്യതാ വിഭാഗത്തിലുള്ളതെന്ന് ഗവേഷകര്‍ പറയുന്നു. അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയുടെ സമ്മേളനത്തിലാണ് പഠനഫലം പുറത്തുവിട്ടത്. ലെഡ് അമിതമായി ശരീരത്തിലെത്തുന്നത് പെരുമാറ്റ പ്രശ്‌നങ്ങള്‍ക്കൊപ്പം മസ്തിഷ്‌കം, നാഡീവ്യവസ്ഥ തുടങ്ങിയവയ്ക്ക് തകരാറുണ്ടാക്കുക, വൈജ്ഞാനിക തകര്‍ച്ച തുടങ്ങിയവയ്ക്ക് കാരണമാകുമെന്നും പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *