Screenshot 2026 04 03 17 33 43 640 com.android.chrome edit

എൽഡിഎഫിന് കൃത്യമായ രാഷ്ട്രീയമുണ്ടെന്നും രാഷ്ട്രീയം മാത്രം പറഞ്ഞുകൊണ്ട് ജയിക്കാനുള്ള കരുത്ത് പാർട്ടിക്കുണ്ടെന്നും ബിനോയ് വിശ്വം. എസ്ഡിപിഐ പിന്തുണയിലും ബിനോയ് വിശ്വം പ്രതികരിച്ചു. എസ്ഡിപിഐയുമായി ആശയപരമായി സിപിഐക്ക് ബന്ധമില്ലെന്നും ഇടതുപക്ഷം അഭിമന്യുവിനൊപ്പമാണ് ഘാതകരുടെ ഒപ്പമല്ലെന്നുമായിരുന്നു പ്രതികരണം.രാജ്യത്തെ സന്നദ്ധ സംഘടനകളുടെയും ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും വിദേശ ഫണ്ട് വിനിയോഗത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന എഫ്സിആർഎ നിയമ ഭേദ​ഗതി ബിൽ പിൻവലിക്കുമോ എന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.ഞങ്ങൾ മതഭ്രാന്തിനെതിരാണ്. സിപിഐയും സിപിഎമ്മും ഇത് പലതവണ വ്യക്തമാക്കിയതാണ്. അഭിമന്യുവിനെ കൊന്നവരുടെ വോട്ട് വാങ്ങിക്കുമോ? ഇടതുപക്ഷം അഭിമന്യുവിനൊപ്പമാണ്. ഘാതകരുടെ കൂടെയല്ല. പക്ഷെ ഞങ്ങൾക്ക്‌ എല്ലാ മനുഷ്യരുടെയും വോട്ട് വേണമെന്നും ബിനോയ് വിശ്വം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *