ഇറാനുമായുള്ള യുദ്ധത്തിൽ കരസേനയെ വിന്യസിക്കുന്ന കാര്യം തള്ളിക്കളയാനാവില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി . സമാധാന ചർച്ചകൾ നടക്കുമ്പോഴും, 11,000 ഇറാനിയൻ ലക്ഷ്യങ്ങൾ തകർത്തതായും സൈനിക നീക്കങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും പെന്റഗൺ അറിയിച്ചു.വരും ദിവസങ്ങൾ അതീവ നിർണ്ണായകമാണെന്നും ശത്രുവിനെ തുരത്താൻ അമേരിക്കൻ കരസേനയെ നേരിട്ട് യുദ്ധഭൂമിയിലിറക്കുന്ന കാര്യം തള്ളിക്കളയാനാവില്ലെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു . രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഹെഗ്‌സെത്ത് അമേരിക്കയുടെ ശക്തമായ നിലപാട് വെളിപ്പെടുത്തിയത്. യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ സജീവമാണെങ്കിലും സൈനിക നീക്കങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന സൂചനയാണ് പെന്‍റഗൺ നൽകുന്നത്.
