ഇലക്ട്രിക് വാഹന ലോകത്ത് വിപ്ലവം സൃഷ്ടിക്കാന്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ വിങ്‌സ് ഇവി. ഇലക്ട്രിക് ക്വാഡ്രിസൈക്കിളാണ് ഈ കമ്പനി നിര്‍മിക്കുന്നത്. മൂന്ന് പേര്‍ക്ക് സുഖമായി സഞ്ചരിക്കാന്‍ പറ്റുന്ന വാഹനം. ഈ രീതിയിലായിരിക്കും വിങ്‌സ് ഇവിയുടെ റോബിന്‍ എന്ന ഇലക്ട്രിക് ക്വാഡ്രിസൈക്കിള്‍ എത്തുന്നത്. സാധാരണ കാറുകളില്‍ നിന്നും വലുപ്പം തീരെ കുറവാണ്. അതായത് ഒരു ബൈക്കിന് സഞ്ചരിക്കന്‍ വേണ്ട സ്ഥലത്തു കൂടെ ഈ കാര്‍ സഞ്ചരിക്കും. ഇതിന്റെ പരമാവധി വേഗം മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയാണ്. കൂടാതെ ഒറ്റ ചാര്‍ജില്‍ 90 കിലോമീറ്റര്‍ സഞ്ചരിക്കാനും ഇതിന് കഴിയും. 0-40 കിലോമീറ്റര്‍/മണിക്കൂര്‍ വേഗം കൈവരിക്കാന്‍ വെറും അഞ്ച് സെക്കന്‍ഡുകള്‍ മതി. 5.6 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയാണ് വാഹനത്തിന്. മൂന്ന് കിലോവാട്ട് ബിഎല്‍ഡിസി ഇലക്ട്രിക് മോട്ടോറുള്ള ഈ വാഹനം 6 കിലേവാട്ട് പവറും 282 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ഇ,എസ്,എക്സ് എന്നീ മൂന്ന് വേരിയന്റുകളില്‍ വിപണിയിലേക്കെത്തുന്ന റോബിന്‍ ഇവിക്ക് 1.99 ലക്ഷം രൂപ മുതല്‍ 2.99 ലക്ഷം രൂപ വരെയായിരിക്കും എക്സ്ഷോറൂം വില.
