ക്രൗണ്‍ സ്റ്റാര്‍സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സുഭാഷ് ലളിത സുബ്രഹ്മണ്യന്‍ സംവിധാനം ചെയ്യുന്ന ‘കറക്കം’ സിനിമയിലെ ആദ്യ ഗാനമായ ‘യക്ഷിയേ ചിരി’യുടെ ലിറിക്കല്‍ വിഡിയോ പുറത്തിറങ്ങി. ഭയവും തമാശയും ഒരുപോലെ ഒളിപ്പിച്ചുവെച്ചിരിക്കുന്ന മലയാളത്തിലെ ആദ്യ മ്യൂസിക്കല്‍ ഹൊറര്‍ കോമഡി ആണ് കറക്കം. ചിത്രത്തിന്റെ രസമേറിയ ഹൊറര്‍ സ്വഭാവം വിളിച്ചോതുന്നതാണ് ഇപ്പോള്‍ പുറത്തിറങ്ങിയ ഗാനം. സാം സി എസ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത്. ആലപിച്ചിരിക്കുന്നതും സാം സി എസ് തന്നെയാണ്. ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ ഗാനരചയിതാക്കളില്‍ ഒരാളായ മുഹ്‌സിന്‍ പരാരിയാണ്. ചിത്രത്തിന്റെ സംഗീതാവകാശങ്ങള്‍ നേടിയിരിക്കുന്നത് പ്രമുഖ മ്യൂസിക് ലേബല്‍ ആയ ടീ സീരിസ് ആണ്. ശ്രീനാഥ് ഭാസി, ഫെമിന ജോര്‍ജ്, ഷോണ്‍ റോമി, സിദ്ധാര്‍ഥ് ഭരതന്‍ എന്നിവരുള്‍പ്പെടെ ശ്രദ്ധേയരായ താരനിരയാണ് ചിത്രത്തിലുള്ളത്.
‘കറക്കം’ സിനിമയിലെ ആദ്യ ഗാനമെത്തി
