ഉണ്ണി മുകുന്ദനെയും അപര്‍ണ ബാലമുരളിയെയും പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ‘മിണ്ടിയും പറഞ്ഞും’എന്ന ചിത്രത്തിന്റെ ട്രെയിലര്‍ എത്തി. ഇരുവരും ആദ്യമായി ഒരുമിക്കുന്ന ചിത്രം ക്രിസ്മസിന് തിയേറ്ററുകളിലെത്തും. ഫീല്‍ ഗുഡ് ഫാമിലി എന്റര്‍ടൈനറായ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് അലന്‍സ് മീഡിയയുടെ ബാനറില്‍ സലീം അഹമ്മദാണ്. സനല്ലീന ദമ്പതികളുടെ വിവാഹത്തിന് മുന്‍പും ശേഷവുമുള്ള പ്രണയത്തിന്റെയും ജീവിതത്തിന്റെയും പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് മൃദുല്‍ ജോര്‍ജ്ജും അരുണ്‍ ബോസും ചേര്‍ന്നാണ്. ഒരിടവേളയ്ക്ക് ശേഷം മധു അമ്പാട്ട് ക്യാമറ ഛായാഗ്രഹണം നിര്‍വഹിച്ചെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തില്‍ പ്രവാസിയായാണ് ഉണ്ണി മുകുന്ദനെത്തുന്നത്. ചിത്രത്തിന്റെ എഡിറ്റിങ് കിരണ്‍ ദാസും കലാസംവിധാനം അനീസ് നാടോടിയുമാണ്. അലന്‍സ് മീഡിയയുടെ ബാനറില്‍ സംവിധായകന് സലീം അഹമ്മദാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജാഗ്വാര്‍ സ്റ്റുഡിയോസാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്.
