ലാവാ ബ്ലെയ്സ് 5ജി യാഥാര്‍ഥ്യമായി. ഇന്ത്യയില്‍ പ്രസരണം തുടങ്ങിയ എല്ലാ 5ജി ബാന്‍ഡുകളും തങ്ങളുടെ ഫോണില്‍ കിട്ടുമെന്ന് ലാവ അവകാശപ്പെടുന്നു. എട്ടു കേന്ദ്രങ്ങളുള്ള മീഡിയടെക് ഡിമെന്‍സിറ്റി 700 പ്രൊസസറാണ് ഫോണിന് ശക്തി നല്‍കുന്നത്. ഒപ്പം 4ജിബി റാമും ഉണ്ട്. മൂന്നു ജിബി വെര്‍ച്വല്‍ റാമും കിട്ടും. ഫോണിന് 6.51 ഇഞ്ച് വലുപ്പമുള്ള എച്ഡി പ്ലസ് സ്ക്രീനാണ് ഉള്ളത്. ഫോണിന് 128 ജിബി സംഭരണശേഷിയാണ് ഉള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി വര്‍ധിപ്പിക്കാം. ഫോണിന് 50എംപി എഐ ട്രിപ്പിള്‍ ക്യാമറയാണ് ഉള്ളത്. സെല്‍ഫിക്കായി 8എംപി ഷൂട്ടറാണ് ഉള്ളത്. ആന്‍ഡ്രോയിഡ് 12ല്‍ പ്രവര്‍ത്തിക്കുന്ന ലാവാ ബ്ലെയ്സ് 5ജിക്ക് 5000 എംഎഎച് ബാറ്ററിയും ഉണ്ട്. ഫോണില്‍ 4കെ വിഡിയോ പകര്‍ത്താനാവില്ല. ഫുള്‍എച്ഡി റെസലൂഷന്‍ (2കെ എന്ന് കമ്പനിയുടെ വെബ്സൈറ്റ്) ആണ് ലഭിക്കുന്നത്. ഇലക്ട്രോണിക് ഇമേജ് സ്റ്റബിലൈസേഷനും ഉണ്ട്. എച്ഡിആര്‍, നൈറ്റ്, പോര്‍ട്രെയ്റ്റ്, എഐ സ്ലോ-മോ തുടങ്ങി വിവിധ മോഡുകളും ഉണ്ട്. ഒരുപക്ഷേ ഇന്ത്യയില്‍ ആദ്യമായി ആയിരിക്കും ഒരു കമ്പനി 5ജി ഫോണ്‍ 10,000 രൂപയ്ക്ക് വില്പനയ്ക്ക് എത്തിക്കുന്നത്.