ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ മാനസിക നില പരിശോധിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഗവർണ്ണർ എന്തും വിളിച്ചുപറയുന്ന അവസ്ഥ. പദവിയുടെ മാന്യത കളഞ്ഞുകുളിച്ചിരിക്കുകയാണ് അദ്ദേഹം. പിപ്പിടി വിദ്യ കാട്ടുകയാണ് ഗവർണ്ണറെന്നും മുരളീധരൻ പറഞ്ഞു.
രാഷ്ട്രീയംനോക്കി മാധ്യമ പ്രവർത്തകരെ ഇറക്കി വിടുന്ന രീതി ശരിയല്ല. അതിനെ യു ഡി എഫ് പിന്തുണയ്ക്കില്ല എന്നും മുരളീധരൻ പറഞ്ഞു.
സാമാന്യ മര്യാദ പാലിക്കാത്ത ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെ കേന്ദ്രം തിരിച്ച് വിളിക്കണമെന്ന് കോഴിക്കോട് എംപി എംകെ രാഘവനും ആവശ്യപ്പെട്ടു. എന്തും പറയാമെന്ന നിലപാടാണ് ഗവർണ്ണർക്ക്. ഈ നിലാപാട് തുടർന്നാൽ ആരും ഗവർണറെ ബഹുമാനിക്കുകയില്ല എന്നും കോഴിക്കോട് എം പി പറഞ്ഞു.