ശ്രീനാഥ് ഭാസി നായകനായ ‘പൊങ്കാല’ എന്ന ചിത്രത്തിലെ ഒരു ഗാനം അണിയറക്കാര്‍ പുറത്തിറക്കി. ‘രാവിന്റെ ഏകാന്ത സ്വപ്നങ്ങളായ്’ എന്ന് തുടങ്ങുന്ന ഗാനമാണ് എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ കഥാംശത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഗാനമാണിത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ഈണം നല്‍കി അഭയ് ജോധ്പുര്‍കാര്‍, സിതാര കൃഷ്ണകുമാര്‍ എന്നിവര്‍ പാടിയിരിക്കുന്ന മനോഹരമായ ഒരു മെലഡി ഗാനമാണിത്. ഇടപ്പള്ളി വനിതാ തീയറ്ററില്‍ ഡോള്‍ബി അറ്റ്‌മോസിലാണ് പാട്ട് പുറത്തിറക്കിയത്. ചിത്രത്തിലെ നായിക യാമി സോന, സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജ്, സംവിധായകന്‍ എ.ബി ബിനില്‍, ചിത്രത്തിലെ മറ്റൊരു താരം ഇന്ദ്രജിത്ത്, ഡോള്‍ബി അറ്റ്‌മോസ് ടീം എന്നിവരും ലോഞ്ചില്‍ പങ്കെടുത്തു. ഡിസംബര്‍ 5 ന് തിയറ്ററുകളില്‍ എത്തുന്ന ‘പൊങ്കാല’യുടേതായി പുറത്തിറങ്ങിയ മറ്റു രണ്ടു പാട്ടുകളും ശ്രദ്ധേയമായിരുന്നു. എ ബി ബിനില്‍ കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊങ്കാല.
‘പൊങ്കാല’യിലെ ഡോള്‍ബി അറ്റ്മോസിലെത്തിയ ഗാനം
