7 18

ഉയര്‍ന്ന അളവില്‍ പഞ്ചസാരയും ഉപ്പും കഴിക്കുന്നത് ദോഷകരമാണ്. എന്നാലും രണ്ടും തമ്മില്‍ താരതമ്യപ്പെടുത്തുമ്പോള്‍ പഞ്ചസാരയാണ് കൂടുതല്‍ വില്ലനെന്നാണ് വിദഗ്ധര്‍ പറയുന്നത്. ശരീരം ശരിയായി പ്രവര്‍ത്തിക്കാന്‍ ഉപ്പ് അത്യാവശ്യമാണ് എന്നാല്‍ പഞ്ചസാര അങ്ങനെയല്ല. ഡയബറ്റോളജി ആന്റ് മെറ്റബോളിക് സിന്‍ഡ്രോം ജേണലില്‍ 2014-ല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍, പഞ്ചസാര ഉപ്പിന്റെ പ്രതികൂല ഫലങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ശരീരത്തില്‍ സോഡിയത്തിന്റെ അളവു നിലനിര്‍ത്തുന്നതാന്‍ ഭക്ഷണത്തില്‍ ഉപ്പ് ചേര്‍ക്കേണ്ടത് പ്രധാനമാണ്. എന്നാല്‍ ഉപ്പ് ഉപയോഗം കൂടുന്നത് രക്തസമ്മര്‍ദം, ഹൃദ്രോഗം, പക്ഷാഘാതം, വൃക്കരോഗം എന്നിവയിലേക്ക് നയിക്കാം. ഉപ്പിന്റെ അമിത ഉപയോഗം ശരീരത്തില്‍ കൂടുതല്‍ വെള്ളം നിലനിര്‍ത്താന്‍ പ്രേരിപ്പിക്കുകയും രക്തത്തിന്റെ അളവ് വര്‍ധിപ്പിക്കുകയും അതുവഴി ധമനികളില്‍ മര്‍ദം വര്‍ധിക്കുകയും ചെയ്യും. ക്രമേണ ധമനികളുടെ പാളികള്‍ക്ക് പരിക്കു സംഭവിക്കാനും പ്ലാക്ക് രൂപപ്പെടലിനും സാധ്യതയുള്ളതായി മാറുകയും ചെയ്യും. അതേസമയം പഞ്ചസാര ഭക്ഷണത്തോടുള്ള ആസക്തി വര്‍ധിപ്പിക്കുന്നതാണ്. അമിതമാകുന്നത് പ്രമേഹം, അമിതവണ്ണ തുടങ്ങിയ രോഗ സാധ്യത വര്‍ധിപ്പിക്കും. പഞ്ചസാര അധികം കഴിക്കുന്നത് ഹൃദയാരോഗ്യത്തെ നേരിട്ടു ബാധിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഏറ്റവും കൂടുതല്‍ പഞ്ചസാര ചേര്‍ത്ത പാനീയങ്ങള്‍ കഴിക്കുന്ന മുതിര്‍ന്നവരില്‍, ഏറ്റവും കുറവ് കഴിക്കുന്നവരെ അപേക്ഷിച്ച് ഉയര്‍ന്ന രക്തസമ്മര്‍ദവും ഹൃദ്രോഗവും ഉണ്ടാകാനുള്ള സാധ്യത 12 ശതമാനത്തിലധികം കൂടുതലാണെന്ന് ദി അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *