വരുണ്‍ ധവാന്‍, കൃതി സനോണ്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘ഭേഡിയ’ചിത്രത്തിലെ ഗാനം പുറത്തുവിട്ടു. ഭേഡിയ’യിലെ ‘അപ്‌ന ബന ലേ’ എന്ന ഗാനമാണ് പുറത്തുവിട്ടത്. നവംബര്‍ 25ന് ആണ് ചിത്രം റിലീസ് ചെയ്യുക. അമര്‍ കൗശിക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭാസ്‌കര്‍’ എന്ന കഥാപാത്രമായാണ് വരുണ്‍ ധവാന്‍ അഭിനയിക്കുന്നത്. ”ഡോ. അനിക’ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ കൃതി സനോണ്‍ അഭിനയിക്കുന്നത്. സച്ചിന്‍- ജിഗാര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുക. ദീപക് ദൊബ്രിയാല്‍, അഭിഷേക് ബാനര്‍ജി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. 2018ലെ ‘സ്ത്രീ’, 2021ലെ ‘രൂഹി’ എന്നീ ചിത്രങ്ങളുടെ ഭാഗമാണ് ഇത്.