ഓണ്‍ലൈന്‍ വിജ്ഞാനകോശ രംഗത്ത് പതിറ്റാണ്ടുകളായി ആധിപത്യം സ്ഥാപിച്ചിട്ടുള്ള വിക്കിപീഡിയക്ക് വെല്ലുവിളിയുമായി ഇലോണ്‍ മസ്കിന്റെ ഗ്രോക്കിപീഡിയ രംഗപ്രവേശം ചെയ്തിരിക്കുകയാണ്. മസ്കിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ എക്സ്എഐ വികസിപ്പിച്ച ഗ്രോക് എന്ന സംഭാഷണ മോഡലിന്റെ കരുത്തില്‍ പ്രവര്‍ത്തിക്കുന്ന ഗ്രോക്കിപീഡിയ, നിലവിലെ ലോകത്തിലെ ഏറ്റവും വലിയ റഫറന്‍സ് വെബ്സൈറ്റായ വിക്കിപീഡിയയ്ക്ക് ബദലാണ് എന്ന അവകാശവാദവുമായാണ് എത്തിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള സന്നദ്ധരായ എഡിറ്റര്‍മാരാണ് വിക്കിപീഡിയയിലെ ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത്. ഇത് മനുഷ്യന്റെ കൂട്ടായ അറിവിനെ ആശ്രയിക്കുന്നു. എന്നാല്‍ ഗ്രോക്കിപീഡിയ പൂര്‍ണ്ണമായും എഐ ഓട്ടോമേറ്റഡ് ആണ്. എക്സ്എഐ യുടെ ഗ്രോക് മോഡലാണ് ഇതിലെ വിവരങ്ങള്‍ സൃഷ്ടിക്കുകയും കാലികമാക്കുകയും ചെയ്യുന്നത്. ഗ്രോക്കിപീഡിയയ്ക്ക്, വിക്കിപീഡിയയേക്കാള്‍ കൂടുതല്‍ വേഗത്തില്‍ വിവരങ്ങള്‍ കണ്ടെത്താനും പുതിയ സംഭവവികാസങ്ങള്‍ക്കനുസരിച്ച് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിക്കിപീഡിയക്ക് വെല്ലുവിളിയുമായി ഗ്രോക്കിപീഡിയ
