ഇവിടെ ആദി മദ്ധ്യാന്തമൊപ്പിക്കാത്ത ചെറുകഥകള്‍ ജീവിതത്തിന്റെ പ്രവാഹത്തിലെ ഏതോ ഒരു സമയബിന്ദുവില്‍ നിന്നാരംഭിക്കുന്നു. ഒരു സൂക്ഷ്മതയുടെ ഏകാഗ്രതയില്‍ കഥ തറഞ്ഞു നില്ക്കുന്നു. നരേഷന് മുഴുവന്‍ കഥ പറയലല്ല. ഒരു നിമിഷത്തില്‍ നിന്നു ജീവിതത്തിന്റെ സമഗ്രത വെളിയീടാക്കലാണ്. പലര്‍ക്കും വീടും ജീവിതവും പണിഞ്ഞു കൊടുക്കുമ്പോഴും സ്വന്തമായി ഇങ്ങനെയൊക്കെ സ്വരൂപിക്കാനാവാത്തത്തിന്റെ ദുഃഖങ്ങളും മുന്നേറുന്ന ജീവിതത്തിന്റെ ചില്ലറ താളഭംഗങ്ങള്‍ വരുത്തുന്ന വ്യതിയാനങ്ങളുമൊക്കെയാണ് ഈ സമാഹാരത്തിലെ മിക്ക കഥകളും. ‘പനങ്കാറ്റ്’. ജവാഹര്‍ കെ എഞ്ചിനീയര്‍. ഒലീവ് പബ്ളിക്കേഷന്‍സ്. വില 199 രൂപ.
പനങ്കാറ്റ്
