1 30

സ്വര്‍ണം വാങ്ങാന്‍ ഇരുന്നവര്‍ക്ക് നേരിയ ആശ്വാസം. ഇന്ന് ഗ്രാമിന് 175 രൂപ കുറഞ്ഞ് 11,995 രൂപയിലാണ് വ്യാപാരം. പവന്‍ വില 1,400 രൂപ കുറഞ്ഞ് 95,960 രൂപയിലുമെത്തി. കനം കുറഞ്ഞ ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 140 രൂപ ഇടിഞ്ഞ് 9,865 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7,685 രൂപയിലും 9 കാരറ്റ് ഗ്രാമിന് 4,970 രൂപയിലുമാണ് വ്യാപാരം. വെള്ളി വിലയിലും ഇന്ന് കുറവുണ്ട്. ഗ്രാമിന് 2 രൂപ കുറഞ്ഞ് 194 രൂപയിലാണ് ഇന്നത്തെ വെള്ളി വ്യാപാരം. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണം പുതിയ റെക്കോഡുകള്‍ കുറിച്ചെങ്കിലും ലാഭമെടുപ്പ് ശക്തമായതാണ് വില ഇടിയാന്‍ കാരണം. അതേസമയം, ഇന്ത്യയുടെ പല ഭാഗത്തും ഇന്ന് ധന്‍തേരാസ് ഉത്സവത്തിന്റെ ഭാഗമായി സ്വര്‍ണക്കച്ചവടമാണ് നടക്കുന്നത്. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ദീപാവലി ആഘോഷങ്ങളവടെ തുടക്കമാണ് ധന്‍തേരാസ്. ഈ ദിവസം സ്വര്‍ണം വാങ്ങിക്കുന്നത് ഐശ്വര്യവും സമ്പരത്തും കൊണ്ടുവരുമെന്നാണ് വിശ്വാസം. കഴിഞ്ഞ വര്‍ഷം 20,000 കോടി രൂപയുടെ സ്വര്‍ണക്കച്ചവടം നടന്നു. 22 കാരറ്റ് സ്വര്‍ണത്തിന് പുറമെ കനം കുറഞ്ഞ 18,14,9 കാരറ്റ് സ്വര്‍ണത്തിനും ഇക്കുറി ആവശ്യക്കാരുണ്ട്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *