ഷെയ്ന് നിഗം, വിനയ് ഫോര്‍ട് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ബര്‍മുഡ’യിലെ മിനി ഫിംഗര്‍ ഡാന്‍സ് റിലീസ് ചെയ്തു. ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 11ന് തിയറ്ററുകളില്‍ എത്തും. കശ്മീരി നടി ഷെയ്ലീ കൃഷന് ആണ് ചിത്രത്തില്‍ നായികയാവുന്നത്. നവാഗതനായ കൃഷ്ണദാസ് പങ്കി രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ‘ഇന്ദുഗോപന്’ എന്ന കഥാപാത്രത്തെയാണ് ഷെയ്ന് നിഗം അവതരിപ്പിക്കുന്നത്. ‘ഇന്ദുഗോപന്’ ‘സബ് ഇന്‍സ്പെക്ടര്‍ ജോഷ്വ’യുടെ അടുത്ത് ഒരു പരാതിയുമായി എത്തുന്നിടത്താണ് ചിത്രത്തിന്റെ കഥാവികാസം. ഹരീഷ് കണാരന്, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജന് സുദര്ശന്, ദിനേശ് പണിക്കര്‍, കോട്ടയം നസീര്‍, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന് ഷെറീഫ്, ഷൈനി സാറ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
‘ബര്‍മുഡ’യിലെ മിനി ഫിംഗര്‍ ഡാന്‍സ് റിലീസായി
