രാജ്യത്ത് പണപ്പെരുപ്പം ഏറ്റവും കൂടുതലുള്ള സംസ്ഥാനമായി കേരളം തുടരുന്നു. വിലക്കയറ്റത്തോതില്‍ മറ്റു സംസ്ഥാനങ്ങളേക്കാള്‍ ബഹുദൂരം മുന്നിലാണ് കേരളം. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് സെപ്റ്റംബറില്‍ 9.05 ശതമാനമാണ് കേരളത്തിലെ വിലക്കയറ്റത്തോത്. ദേശീയതലത്തിലിത് 1.54 ശതമാനവും രണ്ടാം സ്ഥാനത്തുള്ള ജമ്മു-കശ്മീരില്‍ ഇത് 4.38 ശതമാനവുമാണ്. മൂന്നാം സ്ഥാനത്ത് 3.33 ശതമാനവുമായി കര്‍ണാടകയാണ്. പഞ്ചാബ് (3.06 ശതമാനം), തമിഴ്‌നാട് (2.77 ശതമാനം ) എന്നിവായാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. കേരളത്തില്‍ ഗ്രാമങ്ങളിലെ പണപ്പെരുപ്പം 5.50 ശതമാനമാണ്. ഓഗസ്റ്റില്‍ ഇത് 10.3 ശതമാനമായിരുന്നു. നഗരങ്ങളിലെ വിലക്കയറ്റത്തോത് ഓഗസ്റ്റിലെ 7.9 ശതമാനത്തില്‍ നിന്ന് 3.46 ശതമാനമായി. 2025 ജനുവരി മുതല്‍ പണപ്പെരുപ്പം ഏറ്റവും കൂടുതലുള്ള സംസ്ഥാനമായി കേരളം തുടരുകയാണ്. ഇത് ഒമ്പതാമത്തെ മാസമാണ് കേരളം ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമുള്ള സംസ്ഥാനമായി മാറുന്നത്. അവശ്യവസ്തുക്കളുടെ വിലയില്‍ ഒരു വര്‍ഷത്തിനിടെയുണ്ടായ വില വര്‍ധനയാണ് പണപ്പെരുപ്പം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.
