ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ആരോപണം തുടര്‍ന്ന് വി ഡി സതീശൻ. സ്വർണ്ണം മാറി ചെമ്പായത് കടകംപള്ളി സുരേന്ദ്രന് മന്ത്രിയായിരിക്കെയാണ്. ഇത് ഹൈക്കോടതി തന്നെയാണ് ശരിവെച്ചത്. ദേവസ്വം മന്ത്രിക്ക് എങ്ങനെ ഉത്തരവാദിത്വം ഇല്ലാതാകുമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ദ്വാരപാലക ശില്പം ആർക്കാണ് വിറ്റാതെന്ന് കടകംപള്ളിക്കും സിപിഎമ്മിനും അറിയാം. ആർക്കാണ് കൊടുത്തതെന്ന് കണ്ടത്തേണ്ടത് അന്വേഷണ സംഘമാണെന്ന് പറഞ്ഞ വി ഡി സതീശൻ, കടകംപള്ളി സുരേന്ദ്രൻ്റെ ഏറ്റവും അടുത്ത ആളായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയെന്നും ആരോപിച്ചു.
ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ആരോപണം തുടര്‍ന്ന് വി ഡി സതീശൻ
