നേതാക്കൾക്കെതിര ഉയരുന്ന സൈബര്‍ ആക്രമണത്തില്‍ ശക്തമായ നടപടി വേണമെന്ന് ഇന്ന് നടന്ന കെപിസിസി നേതൃയോഗത്തിൽ ആവശ്യം ഉയര്‍ന്നു. സൈബര്‍ ആക്രമണത്തില്‍ പാര്‍ട്ടി ഡിജിറ്റല്‍ മീഡിയ സെല്ലിന് പങ്കുണ്ടോ എന്ന് പരിശോധിക്കാനും നിര്‍ദേശമുണ്ട്. വി ടി ബല്‍റാം അടക്കമുള്ളവരുടെ സമിതിക്കാണ് അന്വേഷണ ചുമതല. അതേസമയം സൈബർ ആക്രമണം നിർത്തണമെന്നും ആക്രമണത്തെ പ്രോത്സാഹിപ്പിക്കുന്നവർ അത് അവസാനിപ്പിക്കണമെന്നും പാർട്ടിക്ക് ഗുണം ചെയ്യുന്ന പരിപാടിയല്ല അതെന്നും കെ മുരളീധരന് പറഞ്ഞു.
സൈബര്‍ ആക്രമണത്തില്‍ ശക്തമായ നടപടി വേണമെന്ന് കെപിസിസി
